ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ സൂപ്പര്‍ മാര്‍ക്കറ്റ് മാതൃകയിലേക്ക്? ഔട്ട്‌ലെറ്റുകളില്‍ ക്യൂ ഒഴിവാക്കണമെന്നും കയറിയിറങ്ങി മദ്യം വാങ്ങാനുള്ള സൗകര്യമൊരുക്കണമെന്നും ഹൈകോടതി
കൊച്ചി: മദ്യശാലകള്‍ക്ക് മുന്നിലെ ക്യൂ ഒഴിവാക്കാന്‍ നയപരമായ സംവിധാനം ആവശ്യമാണെന്ന് ഹൈകോടതി. മറ്റ് കടകളിലേതുപോലെ കയറിയിറങ്ങി മദ്യം വാങ്ങാനുള്ള സൗകര്യം ബെവ്കോ ഔട്ട്ലറ്റുകളിലും ഒരുക്കില്ലേയെന്ന് കോടതി ചോദിച്ചു. അതേസമയം അപര്യാപ്തമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പത്ത് ഔട്ട്ലറ്റുകള്‍ മാറ്റി സ്ഥാപിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മദ്യശാലകള്‍ക്ക് മുന്നിലെ അസൗകര്യങ്ങളില്‍ നേരത്തേയും വിമര്‍ശനമുയര്‍ത്തിയ കോടതി മദ്യം വാങ്ങാനെത്തുന്നവരെ കന്നുകാലികളെ പോലെ കാണാന്‍ കഴിയില്ലെന്നും പറഞ്ഞിരുന്നു. കോടതിയുടെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ സംസ്ഥാനത്ത് അസൗകര്യങ്ങള്‍ നിറഞ്ഞ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഔട്ട്ലറ്റുകള്‍ സംബന്ധിച്ച് എക്സൈസ് […]

കൊച്ചി: മദ്യശാലകള്‍ക്ക് മുന്നിലെ ക്യൂ ഒഴിവാക്കാന്‍ നയപരമായ സംവിധാനം ആവശ്യമാണെന്ന് ഹൈകോടതി. മറ്റ് കടകളിലേതുപോലെ കയറിയിറങ്ങി മദ്യം വാങ്ങാനുള്ള സൗകര്യം ബെവ്കോ ഔട്ട്ലറ്റുകളിലും ഒരുക്കില്ലേയെന്ന് കോടതി ചോദിച്ചു. അതേസമയം അപര്യാപ്തമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പത്ത് ഔട്ട്ലറ്റുകള്‍ മാറ്റി സ്ഥാപിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
മദ്യശാലകള്‍ക്ക് മുന്നിലെ അസൗകര്യങ്ങളില്‍ നേരത്തേയും വിമര്‍ശനമുയര്‍ത്തിയ കോടതി മദ്യം വാങ്ങാനെത്തുന്നവരെ കന്നുകാലികളെ പോലെ കാണാന്‍ കഴിയില്ലെന്നും പറഞ്ഞിരുന്നു. കോടതിയുടെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ സംസ്ഥാനത്ത് അസൗകര്യങ്ങള്‍ നിറഞ്ഞ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഔട്ട്ലറ്റുകള്‍ സംബന്ധിച്ച് എക്സൈസ് സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറിയിരുന്നു.