പട്ടേലിന്റെ പരിഷ്‌കാരങ്ങള്‍ക്ക് തിരിച്ചടി; ബീഫ് ഒഴിവാക്കാനും ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനുമുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി: ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ഭരണപരിഷ്‌കാരങ്ങള്‍ക്ക് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്. ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനും കുട്ടികളുടെ ഉച്ച ഭക്ഷണത്തില്‍ നിന്ന് ചിക്കനും ബീഫും ഒഴിവാക്കാനുമുള്ള രണ്ട് ഉത്തരവുകളും കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ അനിശ്ചിതകാലത്തേക്ക് സ്റ്റേ തുടരും. അഡ്മിനിസ്ട്രേറ്ററുടെ നടപടി മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കവരത്തി നിവാസിയും അഭിഭാഷകനുമായ അജ്മല്‍ അഹമ്മദ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഉത്തരവ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഇടക്കാല […]

കൊച്ചി: ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ഭരണപരിഷ്‌കാരങ്ങള്‍ക്ക് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്. ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനും കുട്ടികളുടെ ഉച്ച ഭക്ഷണത്തില്‍ നിന്ന് ചിക്കനും ബീഫും ഒഴിവാക്കാനുമുള്ള രണ്ട് ഉത്തരവുകളും കേരള ഹൈക്കോടതി സ്റ്റേ ചെയ്തു.
ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ അനിശ്ചിതകാലത്തേക്ക് സ്റ്റേ തുടരും. അഡ്മിനിസ്ട്രേറ്ററുടെ നടപടി മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കവരത്തി നിവാസിയും അഭിഭാഷകനുമായ അജ്മല്‍ അഹമ്മദ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഉത്തരവ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കേസില്‍ അഡ്മിനിസ്ട്രേറ്ററുടേയും ലക്ഷദ്വീപ് ഭരണകൂടത്തിന്റേയും വിശദീകരണം കോടതി തേടി.
വര്‍ഷങ്ങളായി തുടരുന്ന ആഹാരരീതി മാറ്റണമെന്ന് പറയുന്നത് ശരിയല്ലെന്നും അതിന്റെ യുക്തി എന്താണെന്നും കോടതി ചോദിച്ചു. ദ്വീപിലെ ഫാമുകള്‍ അടച്ചു പൂട്ടി മൃഗങ്ങളെ ലേലം ചെയ്യാനും കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ നിന്ന് ബീഫും ചിക്കനും ഒഴിവാക്കാന്‍ നിര്‍ദേശിച്ചും ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ഉത്തരവിറക്കിയത്.