കോവിഡ് പരിശോധനാ നിരക്ക് 500 രൂപ തന്നെ മതി; സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യില്ല: ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ കോവിഡ് പരിശോധനാ നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത സ്വകാര്യ ലാബുകള്‍ക്ക് ഹൈക്കോടതിയില്‍ തിരിച്ചടി. ആര്‍ ടി പി സി ആര്‍ പരിശോധന നിരക്ക് 500 രൂപയായി നിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു കേരളത്തിലെ ലാബുകള്‍ ഈടാക്കിയിരുന്നതെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഡെല്‍ഹി, ഹരിയാനയുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ പരിശോധനാ നിരക്ക് അഞ്ഞൂറ് രൂപയായി നിശ്ചയിച്ചിട്ടുണ്ടന്നും സര്‍ക്കാര്‍ വിശദീകരിച്ചു. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ പരിശോധനാ […]

കൊച്ചി: സംസ്ഥാനത്തെ കോവിഡ് പരിശോധനാ നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത സ്വകാര്യ ലാബുകള്‍ക്ക് ഹൈക്കോടതിയില്‍ തിരിച്ചടി. ആര്‍ ടി പി സി ആര്‍ പരിശോധന നിരക്ക് 500 രൂപയായി നിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു കേരളത്തിലെ ലാബുകള്‍ ഈടാക്കിയിരുന്നതെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഡെല്‍ഹി, ഹരിയാനയുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ പരിശോധനാ നിരക്ക് അഞ്ഞൂറ് രൂപയായി നിശ്ചയിച്ചിട്ടുണ്ടന്നും സര്‍ക്കാര്‍ വിശദീകരിച്ചു.

കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ പരിശോധനാ കിറ്റുകള്‍ ഇറക്കുമതി ചെയ്യുകയായിരുന്നുവെന്നും ഇപ്പോള്‍ രാജ്യത്ത് തന്നെ ഉല്‍പ്പാദനം നടക്കുന്നതിനാല്‍ ലാബുക്കള്‍ക്ക് ഉണ്ടാവുന്ന ചെലവ് പരമാവധി 240 രൂപയാണന്നും സര്‍ക്കാര്‍ വിശദീകരിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് അംഗീകരിച്ച് ഒട്ടനവധി സ്വകാര്യ ലാബുകള്‍ കത്ത് നല്‍കിയിട്ടുണ്ടന്നും വിമാനത്താവളങ്ങളില്‍ സര്‍ക്കാരിനു വേണ്ടി പരിശോധന നടത്തുന്ന ലാബുകളും കുറഞ്ഞ നിരക്കാണ് ഈടാക്കുന്നതെന്നും 10 ലാബുകള്‍ മാത്രമാണ് നിരക്ക് വര്‍ദ്ധന ചോദ്യം ചെയ്തിട്ടുള്ളതെന്നും അഡിഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത് തമ്പാന്‍ കോടതിയെ അറിയിച്ചു.

മാര്‍ക്കറ്റ് പഠനത്തിന് ശേഷമാണ് നിരക്ക് നിശ്ചയിച്ചതെന്നും പരിശോധനക്ക് 135 മുതല്‍ 240 രൂപ വരെ മാത്രമാണ് ചിലവ് വരുന്നതെന്നും ജസ്റ്റിസ് എന്‍ നാഗരേഷ് വ്യക്തമാക്കി. സര്‍ക്കാര്‍ നിരക്കില്‍ പരിശോധന നടത്താത്ത ലാബുകള്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപ്പടി സ്വീകരിക്കുന്ന സര്‍ക്കാര്‍ തീരുമാനം വിലക്കണമെന്ന ലാബുകളുടെ ആവശ്യവും കോടതി നിരസിച്ചു. ഹര്‍ജി കൂടുതല്‍ വാദത്തിനായി കോടതി മാറ്റി.

വീടുകളില്‍ നേരിട്ടെത്തി ആര്‍ ടി പി സി ആര്‍ പരിശോധന നടത്തുന്നതിന് മൊബൈല്‍ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ചു വരുകയാണെന്നും അഡിഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.

Related Articles
Next Story
Share it