ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നിരക്ക് 500 രൂപയാക്കി കുറച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സംസ്ഥാനത്ത് കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധനയുടെ നിരക്ക് 500 രൂപയാക്കി കുറച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. നിരക്ക് പുനഃപരിശോധിക്കണമെന്നും ലാബ് ഉടമകളുമായി ചര്‍ച്ച നടത്തിയ ശേഷം പുതിയ നിരക്ക് നിശ്ചയിക്കണമെന്നും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. നിരക്ക് 500 രൂപയായി നിശ്ചയിച്ച സര്‍ക്കാര്‍ നടപടി ഏകപക്ഷീയമാണെന്നും അത് ലാബ് ഉടമകളുമായി ആലോചിക്കാതെയാണെന്നു് ചൂണ്ടിക്കാട്ടിയാണ് ലാബ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. 500 രൂപയ്ക്ക് പരിശോധന നടത്താന്‍ വിസമ്മതിക്കുന്ന ലാബുടമകള്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാനും നേരത്തെ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതും […]

കൊച്ചി: സംസ്ഥാനത്ത് കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധനയുടെ നിരക്ക് 500 രൂപയാക്കി കുറച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. നിരക്ക് പുനഃപരിശോധിക്കണമെന്നും ലാബ് ഉടമകളുമായി ചര്‍ച്ച നടത്തിയ ശേഷം പുതിയ നിരക്ക് നിശ്ചയിക്കണമെന്നും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

നിരക്ക് 500 രൂപയായി നിശ്ചയിച്ച സര്‍ക്കാര്‍ നടപടി ഏകപക്ഷീയമാണെന്നും അത് ലാബ് ഉടമകളുമായി ആലോചിക്കാതെയാണെന്നു് ചൂണ്ടിക്കാട്ടിയാണ് ലാബ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. 500 രൂപയ്ക്ക് പരിശോധന നടത്താന്‍ വിസമ്മതിക്കുന്ന ലാബുടമകള്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാനും നേരത്തെ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതും ഹൈക്കോടതി റദ്ദാക്കി. ലാബുടമകളുമായി ആലോചിച്ച് വേണം നിരക്ക് നിശ്ചയിക്കാനെന്ന ഐ.സി.എം.ആര്‍ ചട്ടം സംസ്ഥാന സര്‍ക്കാര്‍ പാലിച്ചില്ലെന്നും ഇത് ചട്ടങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

500 രൂപയ്ക്ക് പരിശോധന നടത്തുന്നത് വലിയ നഷ്ടമാണെന്ന് ലാബുടമകള്‍ പറയുന്നു. ഇക്കഴിഞ്ഞ ഏപ്രിലില്‍ ആണ് സംസ്ഥാനത്ത് ആര്‍.ടി.പി.സി.ആര്‍ പരിശോധന നിരക്ക് 1700 രൂപയില്‍ നിന്ന് 500 രൂപയാക്കി കുറച്ച് സര്‍ക്കാര്‍ ഉത്തരവായത്. ഏറ്റവും ഉയര്‍ന്ന നിരക്കാണ് സംസ്ഥാനത്ത് ഈടാക്കുന്നതെന്ന വിമര്‍ശനത്തെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ നിരക്ക് കുറച്ചത്. സര്‍ക്കാര്‍ ആദ്യം നിരക്ക് 1500 രൂപയാക്കി കുറച്ചുവെങ്കിലും ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് 1700 രൂപയാക്കിയിരുന്നു. മൂന്നാഴ്ചക്കകം പുതിയ ഉത്തരവ് ഇറക്കാനാണ് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

Related Articles
Next Story
Share it