ബയോ വെപ്പണ്‍ കേസ്; ഐഷ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി

കൊച്ചി: ബയോ വെപ്പണ്‍ പ്രയോഗത്തെ തുടര്‍ന്ന് ചുമത്തിയ രാജ്യദ്രോഹക്കുറ്റത്തില്‍ ചലച്ചിത്ര സംവിധായിക ഐഷ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഐഷ സുല്‍ത്താന സമര്‍പ്പിച്ച ഹരജയില്‍ ഇരു വിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ്് കോടതിയുടെ നടപടി. അറസ്റ്റു ചെയ്താല്‍ വ്യവസ്ഥകളോടെ ഇടക്കാല ജാമ്യം നല്‍കി വിട്ടയക്കണമെന്നും ഒരാഴ്ചയാണ് ഇടക്കാല ജാമ്യത്തിന്റെ കാലാവധിയെന്നും കോടതി വ്യക്തമാക്കി. ലക്ഷദ്വീപിലെ കേന്ദ്ര ഇടപെടലിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി മാധ്യമങ്ങളിലൂടെ ശക്തമായി പ്രതികരിച്ചതിന്റെ പേരിലാണ് ഐഷ സുല്‍ത്താനക്കെതിരെ പോലീസ് […]

കൊച്ചി: ബയോ വെപ്പണ്‍ പ്രയോഗത്തെ തുടര്‍ന്ന് ചുമത്തിയ രാജ്യദ്രോഹക്കുറ്റത്തില്‍ ചലച്ചിത്ര സംവിധായിക ഐഷ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഐഷ സുല്‍ത്താന സമര്‍പ്പിച്ച ഹരജയില്‍ ഇരു വിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ്് കോടതിയുടെ നടപടി. അറസ്റ്റു ചെയ്താല്‍ വ്യവസ്ഥകളോടെ ഇടക്കാല ജാമ്യം നല്‍കി വിട്ടയക്കണമെന്നും ഒരാഴ്ചയാണ് ഇടക്കാല ജാമ്യത്തിന്റെ കാലാവധിയെന്നും കോടതി വ്യക്തമാക്കി.

ലക്ഷദ്വീപിലെ കേന്ദ്ര ഇടപെടലിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി മാധ്യമങ്ങളിലൂടെ ശക്തമായി പ്രതികരിച്ചതിന്റെ പേരിലാണ് ഐഷ സുല്‍ത്താനക്കെതിരെ പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. വിദ്വേഷമുണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ഹാജരാകാന്‍ തയ്യാറെന്നും ഐഷ സുല്‍ത്താന കോടതിയെ അറിയിച്ചു. ശക്തമായ വാദപ്രതിവാദമാണ് ഹൈക്കോടതിയില്‍ ഇരു വിഭാഗവും നടത്തിയത്.

താന്‍ രാജ്യദ്രോഹകുറ്റം ചെയ്തിട്ടില്ല. തന്നെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ട കാര്യമില്ല. ചര്‍ച്ചക്കിടെയുണ്ടായ പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. തന്റെ പദപ്രയോഗം കൊണ്ടു അസഹിഷ്ണുതയോ മറ്റു പ്രശ്നങ്ങളോ ഉണ്ടായിട്ടില്ല. ടിവി ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ബോധപൂര്‍വ്വം ആയിരുന്നില്ല. വിവാദമായതിനെത്തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞിട്ടുണ്ട്. അവര്‍ വ്യക്തമാക്കി.

നേരത്തെ ഒരു കോവിഡ് കേസുകള്‍ പോലും റിപോര്‍ട്ട് ചെയ്യപ്പെടാത്ത ലക്ഷദ്വീപില്‍ പുതിയ അഡ്മിനിസ്‌ട്രേറ്ററും സംഘവും മാനദണ്ഡങ്ങല്‍ ലംഘിച്ച് കടന്നുവന്നതിന് പിന്നാലെ ദ്വീപില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുകയായിരുന്നുവെന്നാണ് ദ്വീപ് നിവാസികള്‍ പറയുന്നത്. ഇതുസംബന്ധിച്ചുള്ള ചര്‍ച്ചയില്‍ വ്യക്തമായ ബയോ വെപ്പണ്‍ ആണ് കേന്ദ്രസര്‍ക്കാര്‍ ദ്വീപീല്‍ പ്രയോഗിച്ചതെന്ന ഐഷയുടെ പ്രയോഗത്തിന്റെ പേരിലാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങള്‍ രാജ്യദ്രോഹക്കുറ്റമായി കണക്കാക്കാനാവില്ലെന്നു സുപ്രിംകോടതി വിധി പരിഗണിക്കണമെന്നും ഐഷ സുല്‍ത്താനയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

Related Articles
Next Story
Share it