കോവിഡ് പരിശോധനാ നിരക്ക് 500 രൂപയായി കുറച്ച സര്‍ക്കാര്‍ നടപടിക്കെതിരെ സ്വകാര്യ ലാബുകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: കോവിഡ് പരിശോധനാ നിരക്ക് 500 രൂപയായി കുറച്ച സര്‍ക്കാര്‍ നടപടിക്കെതിരെ സ്വകാര്യ ലാബുകള്‍ നല്‍കിയ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി തള്ളി. നിരക്ക് കുറച്ചതില്‍ ഇടപെടാത്ത സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് തിരുവനന്തപുരം ദേവി സ്‌കാന്‍സ് അടക്കം നല്‍കിയ അപ്പീല്‍ ഹര്‍ജികളാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് തള്ളിയത്. അതേസമയം, ഹര്ജിയില്‍ ഉന്നയിച്ച നിയമപരമായ വിഷയങ്ങളടക്കം സിംഗിള്‍ ബെഞ്ചിന് മുന്നില്‍ ഉന്നയിക്കാമെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞ ഏപ്രില്‍ […]

കൊച്ചി: കോവിഡ് പരിശോധനാ നിരക്ക് 500 രൂപയായി കുറച്ച സര്‍ക്കാര്‍ നടപടിക്കെതിരെ സ്വകാര്യ ലാബുകള്‍ നല്‍കിയ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി തള്ളി. നിരക്ക് കുറച്ചതില്‍ ഇടപെടാത്ത സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് തിരുവനന്തപുരം ദേവി സ്‌കാന്‍സ് അടക്കം നല്‍കിയ അപ്പീല്‍ ഹര്‍ജികളാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് തള്ളിയത്. അതേസമയം, ഹര്ജിയില്‍ ഉന്നയിച്ച നിയമപരമായ വിഷയങ്ങളടക്കം സിംഗിള്‍ ബെഞ്ചിന് മുന്നില്‍ ഉന്നയിക്കാമെന്ന് കോടതി വ്യക്തമാക്കി.

കഴിഞ്ഞ ഏപ്രില്‍ 30നാണ് സ്വകാര്യ ലാബുകളുടെ കൊള്ളലാഭം തടഞ്ഞ് നിരക്ക് കുറച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നിരക്ക് 1700 രൂപയില്‍ നിന്ന് 500 ആയി കുറച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സിംഗിള്‍ ബെഞ്ചിനെ സമീപിച്ചത്. ഏകപക്ഷീയമായി നിരക്ക് കുറച്ചത് നിയമപരമല്ലെന്നും തീരുമാനം സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടെങ്കിലും സിംഗിള്‍ ബെഞ്ച് പരിഗണിച്ചിരുന്നില്ല. തുടര്‍ന്നാണ് അപ്പീല്‍ ഹര്‍ജി നല്‍കിയത്.

മറ്റ് സംസ്ഥാനങ്ങളിലെ കുറഞ്ഞ നിരക്ക് വിലയിരുത്തിയാകും സ്‌റ്റേ ആവശ്യം സിംഗിള്‍ ബെഞ്ച് നിരസിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹരിയാന, തെലങ്കാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നിരക്ക് 500ഉം ഒഡിഷയില്‍ 400ഉം പഞ്ചാബില്‍ 450ഉം ആണെന്നാണ് സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചത്.

Related Articles
Next Story
Share it