ലക്ഷദ്വീപ് വിഷയത്തില്‍ ഇടപെട്ട് കേരള ഹൈക്കോടതി; രോഗികളെ കൊച്ചിയില്‍ എത്തിക്കുന്നതിന് മാര്‍ഗരേഖ തയ്യാറാക്കി 10 ദിവസത്തിനുള്ളില്‍ നല്‍കാന്‍ നിര്‍ദേശം

ലക്ഷദ്വീപ് വിഷയത്തില്‍ ഇടപെട്ട് കേരള ഹൈക്കോടതി; രോഗികളെ കൊച്ചിയില്‍ എത്തിക്കുന്നതിന് മാര്‍ഗരേഖ തയ്യാറാക്കി 10 ദിവസത്തിനുള്ളില്‍ നല്‍കാന്‍ നിര്‍ദേശം തിരുവനന്തപുരം: ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്ററുടെ ഇടപെടലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ വിഷയത്തില്‍ നിര്‍ണായക ഇടപെടലുമായി കേരള ഹൈക്കോടതി. ലക്ഷദ്വീപില്‍ നിന്ന് രോഗികളെ കൊച്ചിയിലെത്തിക്കുന്നതിന് മാര്‍ഗരേഖ തയ്യാറാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. 10 ദിവസത്തിനുള്ള മാര്‍ഗരേഖ കോടതിയില്‍ സമര്‍പ്പിക്കാനാണ് ലക്ഷദ്വീപ് ഭരണകൂടത്തിന് കോടതി നിര്‍ദേശം നല്‍കിയത്. നിലവിലെ ചട്ടങ്ങളില്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ ഭേദഗതി വരുത്തിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് നടപടി. മറ്റു ദ്വീപുകളില്‍ […]

ലക്ഷദ്വീപ് വിഷയത്തില്‍ ഇടപെട്ട് കേരള ഹൈക്കോടതി; രോഗികളെ കൊച്ചിയില്‍ എത്തിക്കുന്നതിന് മാര്‍ഗരേഖ തയ്യാറാക്കി 10 ദിവസത്തിനുള്ളില്‍ നല്‍കാന്‍ നിര്‍ദേശം

തിരുവനന്തപുരം: ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്ററുടെ ഇടപെടലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ വിഷയത്തില്‍ നിര്‍ണായക ഇടപെടലുമായി കേരള ഹൈക്കോടതി. ലക്ഷദ്വീപില്‍ നിന്ന് രോഗികളെ കൊച്ചിയിലെത്തിക്കുന്നതിന് മാര്‍ഗരേഖ തയ്യാറാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. 10 ദിവസത്തിനുള്ള മാര്‍ഗരേഖ കോടതിയില്‍ സമര്‍പ്പിക്കാനാണ് ലക്ഷദ്വീപ് ഭരണകൂടത്തിന് കോടതി നിര്‍ദേശം നല്‍കിയത്.

നിലവിലെ ചട്ടങ്ങളില്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ ഭേദഗതി വരുത്തിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് നടപടി. മറ്റു ദ്വീപുകളില്‍ നിന്ന് കവരത്തിയിലേക്ക് രോഗികളെ ഹെലികോപ്ടര്‍ മാര്‍ഗം കൊണ്ടുവരുന്നതിനും മാര്‍ഗരേഖ തയ്യാറാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ലക്ഷദ്വീപില്‍ നിന്ന് ഹെലികോപ്ടര്‍ മാര്‍ഗം ചികിത്സക്കായി രോഗികളെ കൊച്ചിയിലേക്ക് എത്തിക്കുന്നതിനുളള വ്യവസ്ഥകള്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ അടുത്തിടെ മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഈ മാറ്റങ്ങള്‍ ചികിത്സയ്ക്ക് കാലതാമസമുണ്ടാക്കുന്നുവെന്ന് ആരോപിച്ചാണ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി എത്തിയത്.

റിമാന്‍ഡില്‍ കഴിയുന്ന സമരക്കാരെ ഉടന്‍ ഹാജരാക്കാനും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും. ജില്ലാ കളക്ടറുടെ കോലം കത്തിച്ചതിന് റിമാന്‍ഡില്‍ കഴിയുന്ന സമരക്കാരെ ഉടനടി കവരത്തി സി ജെ എം മുമ്പാകെ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഇന്ന് മൂന്ന് മണിക്ക് മുമ്പ് വീഡിയോ കോണ്‍ഫറന്‍സ് മുഖേന ഹാജരാക്കണം. കില്‍ത്താന്‍ ദ്വീപില്‍ അറസ്റ്റിലായ 23 പേരെയാണ് ഹാജരാക്കേണ്ടത്. ജാമ്യം ലഭിക്കുന്ന കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തവര്‍ അഞ്ച് ദിവസമായി റിമാന്‍ഡില്‍ കഴിയുന്നതില്‍ കോടതി കടുത്ത ആശങ്ക പ്രകടിപ്പിച്ചു. മറ്റ് കാര്യങ്ങള്‍ പിന്നീട് പരിശോധിക്കാമെന്നും ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്നവരുടെ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടിരിക്കുന്ന കാര്യമാണ് പരിശോധിക്കുന്നതെന്നും കോടതി പറഞ്ഞു. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റും ഡി എം ഒയും റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

Related Articles
Next Story
Share it