കേരള ഹജ്ജ് കമ്മിറ്റി ഓണ്‍ലൈന്‍ അപേക്ഷ സേവന കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: ഈ വര്‍ഷത്തെ ഹജ്ജ് അപേക്ഷകള്‍ നല്‍കുന്നതിന് വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ അപേക്ഷ കേന്ദ്രങ്ങളുടെ ജില്ലാതല ഉദ്ഘാടനം കാസര്‍കോട് ജില്ലാസുന്നി സെന്ററില്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി നിര്‍വഹിച്ചു. ഹജ്ജ് കമ്മിറ്റി മെമ്പര്‍ പി പി മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. ഓണ്‍ലൈന്‍ അപേക്ഷ ലോഞ്ചിംഗ് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ നിര്‍വ്വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി പ്രാര്‍ത്ഥന നടത്തി. ജില്ലാ ജനറല്‍സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ […]

കാസര്‍കോട്: ഈ വര്‍ഷത്തെ ഹജ്ജ് അപേക്ഷകള്‍ നല്‍കുന്നതിന് വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ അപേക്ഷ കേന്ദ്രങ്ങളുടെ ജില്ലാതല ഉദ്ഘാടനം കാസര്‍കോട് ജില്ലാസുന്നി സെന്ററില്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി നിര്‍വഹിച്ചു. ഹജ്ജ് കമ്മിറ്റി മെമ്പര്‍ പി പി മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. ഓണ്‍ലൈന്‍ അപേക്ഷ ലോഞ്ചിംഗ് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ നിര്‍വ്വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി പ്രാര്‍ത്ഥന നടത്തി. ജില്ലാ ജനറല്‍സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനി, സമസ്ത മണ്ഡലം സെക്രട്ടറി ബഷീര്‍ ദാരിമി, ജമാഅത്ത്ഇസ്ലാമി ജില്ലാസെക്രട്ടറി വികെ മുഹമ്മദ്, വിസ്ഡം ജില്ലസെക്രട്ടറി ശരീഫ്, മുന്‍ ഹജ്ജ് കമ്മിറ്റി അംഗം ശംസുദ്ദീന്‍, ട്രൈനര്‍മാരായ സി ഹമീദ്ഹാജി, സൈനുദ്ദീന്‍, പി മുഹമ്മദ്, റസ്സാഖ്, അഷ്‌റഫ്, സലീം, റിയാസ് എന്‍കെ, നസീര്‍മല്ലം, ഹമീദ് കുണിയ, അബ്ബാസ് ഹാജി, അബ്ദുല്‍ ഖാദിര്‍, കടവത്ത് മുഹമ്മദ് കുഞ്ഞി, ഷബ്‌ന, ആയിഷത്തു ത്വാഹിറ, റഫീഖ് എയര്‍ ലൈന്‍, ജബ്ബാര്‍ ഹാജി നുള്ളിപ്പാടി സംബന്ധിച്ചു. ഖാദര്‍ മാസ്റ്റര്‍, കെഎം കുഞ്ഞി എന്നിവര്‍ ചെയര്‍മാന് ഉപഹാരം നല്‍കി അനുമോദിച്ചു. ജില്ലാ ട്രൈനര്‍ എന്‍കെ അമാനുല്ലസ്വാഗതവും സിറാജുദ്ദീന്‍ തെക്കില്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it