സംസ്ഥാനത്ത് പബ്ബുകളില്ലാത്തത് പേരായ്മ; പബ്ബ്-വൈന്‍ പാര്‍ലറുകള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഐടി പാര്‍ക്കുകളില്‍ പബ്ബുകളില്ലാത്തത് പേരായ്മയാണെന്ന് മുഖ്യമന്ത്രി. ഇവിടങ്ങളില്‍ വൈന്‍ പാര്‍ലറുകള്‍ തുടങ്ങാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ് സര്‍ക്കാര്‍. ഐടി പാര്‍ക്കുകളില്‍ സ്ഥാപനങ്ങള്‍ തുടങ്ങാനായി വരുന്ന വിവിധ കമ്പനി പ്രതിനിധികള്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടില്‍ പ്രധാന കുറവായി ഇത് ചൂണ്ടിക്കാട്ടപ്പെടുന്നതായി മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ചോദ്യോത്തര വേളയില്‍ കുറക്കോളി മൊയ്തീന്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. 'സംസ്ഥാനത്ത് നിക്ഷേപത്തിനായി എത്തുന്ന ബഹുരാഷ്ട്ര കമ്പനികള്‍ ഉന്നയിക്കുന്ന പ്രശ്‌നം ഐടി മേഖലയില്‍ ജീവനക്കാര്‍ക്ക് മാനസിക ഉല്ലാസത്തിനുള്ള സൗകര്യങ്ങളുടെ പരിമിതിയാണ്. […]

തിരുവനന്തപുരം: സംസ്ഥാനത്ത് ഐടി പാര്‍ക്കുകളില്‍ പബ്ബുകളില്ലാത്തത് പേരായ്മയാണെന്ന് മുഖ്യമന്ത്രി. ഇവിടങ്ങളില്‍ വൈന്‍ പാര്‍ലറുകള്‍ തുടങ്ങാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ് സര്‍ക്കാര്‍. ഐടി പാര്‍ക്കുകളില്‍ സ്ഥാപനങ്ങള്‍ തുടങ്ങാനായി വരുന്ന വിവിധ കമ്പനി പ്രതിനിധികള്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടില്‍ പ്രധാന കുറവായി ഇത് ചൂണ്ടിക്കാട്ടപ്പെടുന്നതായി മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ചോദ്യോത്തര വേളയില്‍ കുറക്കോളി മൊയ്തീന്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
'സംസ്ഥാനത്ത് നിക്ഷേപത്തിനായി എത്തുന്ന ബഹുരാഷ്ട്ര കമ്പനികള്‍ ഉന്നയിക്കുന്ന പ്രശ്‌നം ഐടി മേഖലയില്‍ ജീവനക്കാര്‍ക്ക് മാനസിക ഉല്ലാസത്തിനുള്ള സൗകര്യങ്ങളുടെ പരിമിതിയാണ്. കമ്പനി പ്രതിനിധികള്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടില്‍ ഈ കുറവുകളാണ് പ്രധാനമായും ഉന്നയിക്കുന്നത്. ഇത് വലിയ കമ്പനികളുടെ കടന്ന് വരവിന് തടസമാകുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐടി കേന്ദ്രങ്ങളില്‍ വൈന്‍ പാര്‍ലറെന്ന ആലോചന സര്‍ക്കാര്‍ നേരത്തെ തുടങ്ങിയത്. എന്നാല്‍ കൊവിഡ് വന്നതോടെ മുന്നോട്ട് പോകാനായില്ല. കൊവിഡ് തീരുന്ന മുറയ്ക്ക് ഐടി പാര്‍ക്കുകളില്‍ പബ്ബ്-വൈന്‍ പാര്‍ലറുകള്‍ ആരംഭിക്കുന്ന കാര്യം ആലോചിക്കും. മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.
നേരത്തെ നിസാന്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ എത്തിയപ്പോള്‍ ഈ പോരായ്മ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ആലോചന നടത്തിയത്. തീരുമാനം വന്‍ വിവാദമാവുകയും ചെയ്തിരുന്നു. വീണ്ടും മുഖ്യമന്ത്രി തന്നെ സഭയില്‍ ഉന്നയിച്ചതോടെ വിഷയത്തിന് ഗൗരവം വന്നെന്നും യുഡിഎഫില്‍ ചര്‍ച്ച ചെയ്ത ശേഷം അഭിപ്രായം പറയാമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു.