വീണ്ടും ഇടഞ്ഞ് ഗവര്‍ണര്‍; ബില്ലുകളില്‍ ഒപ്പിടില്ല
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും സര്‍ക്കാരുമായി ഇടയുന്നു. ബില്ലുകളുടെ കാര്യത്തില്‍ മന്ത്രിമാരല്ല, മുഖ്യമന്ത്രിയാണ് തന്നെ ബോധ്യപ്പെടുത്തേണ്ടതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. ഭരണപരമായ കാര്യങ്ങള്‍ ഗവര്‍ണറെ അറിയിക്കാന്‍ മുഖ്യമന്ത്രിക്ക് ഭരണഘടനാപരമായ ബാധ്യതയുണ്ട്. ബില്ലുകളില്‍ വ്യക്തത വരുത്താതെ ഒപ്പിടില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ആവര്‍ത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലായിരുന്നു ഗവര്‍ണറുടെ പ്രതികരണം. ബില്ലുകള്‍ സംബന്ധിച്ച തന്റെ സംശയങ്ങളില്‍ വിശദീകരണം നല്‍കാനാണ് മന്ത്രിമാരെത്തുന്നത്. തൃപ്തികരമായ വിശദീകരണം കിട്ടിയാല്‍ തന്റെ നിലപാട് അറിയിക്കും. മന്ത്രിമാരുടെ വിശദീകരണം അനുസരിച്ചു മാത്രമെ തനിക്ക് തുടര്‍ തീരുമാനം […]

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും സര്‍ക്കാരുമായി ഇടയുന്നു. ബില്ലുകളുടെ കാര്യത്തില്‍ മന്ത്രിമാരല്ല, മുഖ്യമന്ത്രിയാണ് തന്നെ ബോധ്യപ്പെടുത്തേണ്ടതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. ഭരണപരമായ കാര്യങ്ങള്‍ ഗവര്‍ണറെ അറിയിക്കാന്‍ മുഖ്യമന്ത്രിക്ക് ഭരണഘടനാപരമായ ബാധ്യതയുണ്ട്. ബില്ലുകളില്‍ വ്യക്തത വരുത്താതെ ഒപ്പിടില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ആവര്‍ത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലായിരുന്നു ഗവര്‍ണറുടെ പ്രതികരണം. ബില്ലുകള്‍ സംബന്ധിച്ച തന്റെ സംശയങ്ങളില്‍ വിശദീകരണം നല്‍കാനാണ് മന്ത്രിമാരെത്തുന്നത്. തൃപ്തികരമായ വിശദീകരണം കിട്ടിയാല്‍ തന്റെ നിലപാട് അറിയിക്കും. മന്ത്രിമാരുടെ വിശദീകരണം അനുസരിച്ചു മാത്രമെ തനിക്ക് തുടര്‍ തീരുമാനം എടുക്കാന്‍ സാധിക്കൂവെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഭരണപരമായ കാര്യങ്ങള്‍ അറിയിക്കാന്‍ മുഖ്യമന്ത്രിക്ക് ഭരണഘടനാപരമായി ബാധ്യതയുണ്ട്. പിണറായി അതു ചെയ്തില്ലെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.ലോകായുക്ത നിയമഭേദഗതി, സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍നിന്നു ഗവര്‍ണറെ മാറ്റുന്ന ബില്‍ എന്നിവ അടക്കം 8 ബില്ലുകളാണ് രാജ്ഭവനിലുള്ളത്. മുത്തലാഖ് വിഷയത്തില്‍ സി.പി.എമ്മിനെ വിമര്‍ശിച്ച ഗവര്‍ണര്‍, വിഷയത്തില്‍ ഇടതു പാര്‍ട്ടികളുടേത് ഇ.എം.എസിന്റേതിന് വ്യത്യസ്തമായ നിലപാടാണെന്ന് വിമര്‍ശിച്ചു. പുതിയ രാഷ്ട്രീയ സഖ്യങ്ങള്‍ക്ക് വേണ്ടിയാകാം ഈ നിലപാടുമാറ്റമെന്നും ഇതില്‍ ഇ.എം.എസിന്റെ ആത്മാവ് അസ്വസ്ഥമാകുന്നുണ്ടാകാമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പരിഹസിച്ചു.
മുത്തലാഖ് നിയമം വിവേചനപരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തോടായിരുന്നു ഗവര്‍ണറുടെ പ്രതികരണം.