ഗവര്‍ണര്‍ക്ക് കത്തെഴുതാനുള്ള അധികാരം മന്ത്രിക്കില്ല; ചാന്‍സിലര്‍ പദവി രാജി വെക്കുകയാണെന്ന തീരുമാനത്തില്‍ ഉറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ സര്‍ക്കാരും ഗവര്‍ണറും പോര് തുടരുന്നു. വൈസ് ചാന്‍സിലറായി ഡോ.ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിക്കാന്‍ കത്തയച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിക്കെതിരെ രൂക്ഷമായ പ്രതികരണമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയത്. ഗവര്‍ണര്‍ക്ക് കത്തെഴുതാനുളള അധികാരം മന്ത്രിക്കില്ലെന്നും തന്റെ ജോലി മന്ത്രിക്ക് മറുപടി പറയുന്നതല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. വി.സി നിയമന കാര്യത്തില്‍ രാഷ്ട്രീയമുണ്ടെന്ന് വീണ്ടും അഭിപ്രായപ്പെട്ട ഗവര്‍ണര്‍ വൈസ് ചാന്‍സിലറെ തെരഞ്ഞെടുക്കാനുള്ള അധികാരം സെര്‍ച്ച് കമ്മിറ്റിക്കാണെന്നും പറഞ്ഞു. […]

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ സര്‍ക്കാരും ഗവര്‍ണറും പോര് തുടരുന്നു. വൈസ് ചാന്‍സിലറായി ഡോ.ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിക്കാന്‍ കത്തയച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിക്കെതിരെ രൂക്ഷമായ പ്രതികരണമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയത്.

ഗവര്‍ണര്‍ക്ക് കത്തെഴുതാനുളള അധികാരം മന്ത്രിക്കില്ലെന്നും തന്റെ ജോലി മന്ത്രിക്ക് മറുപടി പറയുന്നതല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. വി.സി നിയമന കാര്യത്തില്‍ രാഷ്ട്രീയമുണ്ടെന്ന് വീണ്ടും അഭിപ്രായപ്പെട്ട ഗവര്‍ണര്‍ വൈസ് ചാന്‍സിലറെ തെരഞ്ഞെടുക്കാനുള്ള അധികാരം സെര്‍ച്ച് കമ്മിറ്റിക്കാണെന്നും പറഞ്ഞു. ചാന്‍സിലര്‍ സ്ഥാനം ഒഴിയാനുള്ള തന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. ഹൈക്കോടതി നോട്ടീസ് അയച്ച വിവരം തനിക്കറിയില്ല. കോടതി കാര്യത്തില്‍ അഭിപ്രായം പറയാനില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

മന്ത്രിയുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഗവര്‍ണര്‍ക്ക് കത്ത് നല്‍കാന്‍ മന്ത്രിക്ക് അധികാരമില്ലെന്ന് സിപിഐയുടെ അഭിപ്രായം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം വിഷയത്തില്‍ ഉത്തരവില്‍ ഒപ്പുവച്ച ഗവര്‍ണര്‍ക്കാണ് ഉത്തരവാദിത്വമെന്നാണ് സിപിഎമ്മിന്റെ പ്രതികരണം.

മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും രംഗത്തുണ്ട്. രാജി വിഷയത്തില്‍ ഇരുപാര്‍ട്ടികളുടെയും വിവിധ സംഘടനകള്‍ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.

Related Articles
Next Story
Share it