മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളെ തിരിച്ചടിച്ച് ഗവര്‍ണര്‍; പോര് രൂക്ഷം
കൊച്ചി: ഗവര്‍ണറും സര്‍ക്കാറും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളെ തിരിച്ചടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രംഗത്തെത്തി. ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമമെന്നും കണ്ണൂരില്‍ വെച്ച് 3 വര്‍ഷം മുമ്പ് തനിക്ക് നേരെ വധശ്രമം ഉണ്ടായ സംഭവത്തില്‍ പൊലീസ് കേസെടുത്തില്ലെന്നും വിമര്‍ശിച്ച ഗവര്‍ണര്‍, ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ളത് ആര്‍ക്കാണെന്നും ചോദിച്ചു. തന്റെ പരാതിയില്‍ കേസെടുക്കുന്നതില്‍ നിന്ന് ആരാണ് പൊലീസിനെ തടഞ്ഞതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.സര്‍വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന മുഖ്യമന്ത്രിയുടെ കത്ത് മറ്റന്നാള്‍ പുറത്ത് […]

കൊച്ചി: ഗവര്‍ണറും സര്‍ക്കാറും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളെ തിരിച്ചടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രംഗത്തെത്തി. ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമമെന്നും കണ്ണൂരില്‍ വെച്ച് 3 വര്‍ഷം മുമ്പ് തനിക്ക് നേരെ വധശ്രമം ഉണ്ടായ സംഭവത്തില്‍ പൊലീസ് കേസെടുത്തില്ലെന്നും വിമര്‍ശിച്ച ഗവര്‍ണര്‍, ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ളത് ആര്‍ക്കാണെന്നും ചോദിച്ചു. തന്റെ പരാതിയില്‍ കേസെടുക്കുന്നതില്‍ നിന്ന് ആരാണ് പൊലീസിനെ തടഞ്ഞതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സര്‍വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന മുഖ്യമന്ത്രിയുടെ കത്ത് മറ്റന്നാള്‍ പുറത്ത് വിടുമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. വിസിയെ സര്‍ക്കാര്‍ നിയമിക്കുന്ന കാര്യം അനുവദിക്കില്ലെന്നും ആരിഫ് മുഹമ്മദ് ഖാന് വ്യക്തമാക്കി. അയക്കുന്ന കത്തുകള്‍ക്ക് പോലും മുഖ്യമന്ത്രി മറുപടി നല്‍കുന്നില്ല. ഫോണ്‍ വിളിച്ചാല്‍ പലപ്പോഴും തിരിച്ചുവിളിക്കുന്നില്ല. പതിവായി കാര്യങ്ങള്‍ വിദശദീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രി അതിന് തയ്യാറാവുന്നില്ലെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. തിരശ്ശീലയ്ക്ക് പിന്നില്‍ നിന്നും മുഖ്യമന്ത്രി മുന്നിലേക്ക് വന്നതില്‍ സന്തോഷമുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന് പരിഹസിച്ചു. പിന്നില്‍ നിന്ന് കളിക്കുന്നത് ആരാണെന്ന് തനിക്കറിയാം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനം താനറിഞ്ഞാണെന്ന ഗവര്‍ണറുടെ ആരോപണം അസംബന്ധമാണെന്നാണ് പിണറായി വിജയന് ഇന്നലെ പറഞ്ഞിരുന്നു. ഗവര്‍ണര്‍ പറഞ്ഞതില്‍പ്പരം അസംബന്ധം പറയാന്‍ ആര്‍ക്കും പറയാന്‍ കഴിയില്ലെന്നും ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം നോക്കാതെ എന്തും പറയാന്‍ ഗവര്‍ണര്‍ക്ക് എന്താണ് അധികാരമെന്നും മുഖ്യമന്ത്രി തുറന്നടിച്ചിരുന്നു.