ഈന്തപ്പഴം ഇറക്കുമതിയിലെ അഴിമതി അന്വേഷണം എന്തായി? കസ്റ്റംസിനോട് വിവരാവകാശ പ്രകാര ചോദ്യമുയര്‍ത്തി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ഏറെ വിവാദമായ ഈന്തപ്പഴം ഇറക്കുമതിക്ക് പിന്നില്‍ അഴിമതിയുണ്ടെന്ന കസ്റ്റംസ് അന്വേഷണത്തിന്റെ പുരോഗതി തേടി സംസ്ഥാന സര്‍ക്കാര്‍. വിവരാവകാശ നിയമപ്രകാരമാണ് ഈന്തപ്പഴം ഇറക്കുമതിയില്‍ സര്‍ക്കാര്‍ കസ്റ്റംസിനോട് ചേദ്യങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഈന്തപ്പഴം ഇറക്കുമതിയില്‍ ഡ്യൂട്ടി അടക്കാന്‍ ആര്‍ക്കാണ് ബാധ്യത? എത്ര പേര്‍ക്ക് ഇതുവരെ സമന്‍സ് അയച്ചു? തുടങ്ങി ആറ് ചോദ്യങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ കസ്റ്റംസിനോട് ഉന്നയിച്ചത്. അഡീഷണല്‍ സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസറാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ തേടി അപേക്ഷ നല്‍കിയിരിക്കുന്നത്. യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള ഈന്തപ്പഴം ഇറക്കുമതിയില്‍ ചട്ടലംഘനം ഉണ്ടായയിട്ടുണ്ടെങ്കില്‍ […]

തിരുവനന്തപുരം: ഏറെ വിവാദമായ ഈന്തപ്പഴം ഇറക്കുമതിക്ക് പിന്നില്‍ അഴിമതിയുണ്ടെന്ന കസ്റ്റംസ് അന്വേഷണത്തിന്റെ പുരോഗതി തേടി സംസ്ഥാന സര്‍ക്കാര്‍. വിവരാവകാശ നിയമപ്രകാരമാണ് ഈന്തപ്പഴം ഇറക്കുമതിയില്‍ സര്‍ക്കാര്‍ കസ്റ്റംസിനോട് ചേദ്യങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഈന്തപ്പഴം ഇറക്കുമതിയില്‍ ഡ്യൂട്ടി അടക്കാന്‍ ആര്‍ക്കാണ് ബാധ്യത? എത്ര പേര്‍ക്ക് ഇതുവരെ സമന്‍സ് അയച്ചു? തുടങ്ങി ആറ് ചോദ്യങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ കസ്റ്റംസിനോട് ഉന്നയിച്ചത്.

അഡീഷണല്‍ സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസറാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ തേടി അപേക്ഷ നല്‍കിയിരിക്കുന്നത്. യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള ഈന്തപ്പഴം ഇറക്കുമതിയില്‍ ചട്ടലംഘനം ഉണ്ടായയിട്ടുണ്ടെങ്കില്‍ അത് ആരുടെ വീഴ്ചയാണെന്ന സുപ്രധാനമായ ചോദ്യത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിലൂടെ ഉത്തരം തേടുന്നത്. ഈ മാസം 28ന് തിരുവനന്തപുരം കസ്റ്റംസ് ഓഫീസില്‍ അഡീഷണല്‍ പ്രോട്ടോക്കാള്‍ ഓഫീസര്‍ രാജീവനാണ് ഇതുമായി ബന്ധപ്പെട്ട അപേക്ഷ നല്‍കിയിരിക്കുന്നത്.

മന്ത്രി കെ ടി ജലീലിനേയും പ്രോട്ടോക്കോള്‍ ഓഫീസരുമടക്കം ഈന്തപ്പഴം ഇറക്കുമതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തില്‍ കസ്റ്റംസ് നിരവധി തവണ ചോദ്യം ചെയ്തിരുന്നു. കസ്റ്റംസ് സമന്‍സയച്ചവരുടെ പൂര്‍ണ്ണ വിവരങ്ങള്‍ ലഭ്യമാക്കണമെന്നും അവര്‍ക്ക് ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടോയെന്ന് വ്യക്തമാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles
Next Story
Share it