കേരള ഫുഡ്‌സിന് നെല്ലിക്കട്ടയില്‍ തുടക്കമായി; മന്ത്രി ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: കാസര്‍കോട് അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റിങ് പ്രൊസസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (കാംപ്‌കോസ്)യുടെ കീഴിലുള്ള നൂതന സംരംഭമായ കേരള ഫുഡ്‌സിന് ചെങ്കള പഞ്ചായത്തിലെ നെല്ലിക്കട്ടയില്‍ തുടക്കമായി. സഹകരണ മേഖലയില്‍ അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഭക്ഷ്യ സംസ്‌കരണ വിതരണ കേന്ദ്രമാണിത്. വിവാഹം, പിറന്നാള്‍ ആഘോഷം തുടങ്ങിയ ചടങ്ങുകള്‍ക്കും ഹോട്ടല്‍, റസ്റ്റോറന്റ്, കാന്റീന്‍ എന്നിവയ്ക്കും ആവശ്യമായ ഭക്ഷണസാധനം ഓര്‍ഡറനുസരിച്ച് എത്തിച്ചുകൊടുക്കും. ഫ്ളവര്‍, ഓയില്‍മില്ലുകളും അനുബന്ധമായി പ്രവര്‍ത്തിക്കും. കേരള ഫുഡ്‌സ് മന്ത്രി ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷതവഹിച്ചു. കാറ്ററിങ് യൂണിറ്റ് […]

കാസര്‍കോട്: കാസര്‍കോട് അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റിങ് പ്രൊസസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (കാംപ്‌കോസ്)യുടെ കീഴിലുള്ള നൂതന സംരംഭമായ കേരള ഫുഡ്‌സിന് ചെങ്കള പഞ്ചായത്തിലെ നെല്ലിക്കട്ടയില്‍ തുടക്കമായി. സഹകരണ മേഖലയില്‍ അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഭക്ഷ്യ സംസ്‌കരണ വിതരണ കേന്ദ്രമാണിത്. വിവാഹം, പിറന്നാള്‍ ആഘോഷം തുടങ്ങിയ ചടങ്ങുകള്‍ക്കും ഹോട്ടല്‍, റസ്റ്റോറന്റ്, കാന്റീന്‍ എന്നിവയ്ക്കും ആവശ്യമായ ഭക്ഷണസാധനം ഓര്‍ഡറനുസരിച്ച് എത്തിച്ചുകൊടുക്കും. ഫ്ളവര്‍, ഓയില്‍മില്ലുകളും അനുബന്ധമായി പ്രവര്‍ത്തിക്കും.
കേരള ഫുഡ്‌സ് മന്ത്രി ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷതവഹിച്ചു. കാറ്ററിങ് യൂണിറ്റ് ഉദ്ഘാടനം മുന്‍ എം.പി പി. കരുണാകരനും ലോഗോ പ്രകാശനവും സ്ഥലം ഉടമ തസ്ലിം ജഡിയാരെ ആദരിക്കലും കലക്ടര്‍ ഡോ. ഡി. സജിത്ബാബുവും നിര്‍വഹിച്ചു. ഫ്ളവര്‍ മില്‍ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് എം.വി ബാലകൃഷ്ണനും ഉല്‍പന്നങ്ങളുടെ ആദ്യ വില്‍പന കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജി മാത്യുവും നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദരിയ, ജില്ലാപഞ്ചായത്ത് അംഗം ശൈലജ ഭട്ട്, പഞ്ചായത്തംഗം അന്‍സിഫ അര്‍ഷാദ്, അസി. രജിസ്ട്രാര്‍ കെ. മുരളീധരന്‍, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കെ.ആര്‍ ജയാനന്ദ, സംഘം വൈസ് പ്രസിഡണ്ട് കെ.എ മുഹമ്മദ് ഹനീഫ, സി.പി.ഐ ജില്ലാസെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ഐ.എന്‍.എല്‍ മണ്ഡലം പ്രസിഡണ്ട് ഹാരിസ് ബെഡി, ഖദീജ കല്ലങ്കടി എന്നിവര്‍ സംസാരിച്ചു. സംഘം പ്രസിഡണ്ട് സി.എച്ച് കുഞ്ഞമ്പു സ്വാഗതവും സെക്രട്ടറി കെ. പ്രിയ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it