സ്ത്രീയല്ലാത്തതിനാല്‍ മല ചവിട്ടുന്നതില്‍ പ്രശ്‌നമില്ലെന്ന് തന്ത്രി; ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തില്‍പെട്ട തൃപ്തി, രഞ്ജുമോള്‍, അതിഥി, സജ്ന, ജാസ്മിന്‍ എന്നിവര്‍ അയ്യനെ തൊഴുതുമടങ്ങി

ശബരിമല: ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തില്‍പെട്ട അഞ്ച് പേര്‍ ശബരിമലയില്‍ എത്തി അയ്യനെ തൊഴുതുമടങ്ങി. തൃപ്തി, രഞ്ജുമോള്‍, അതിഥി, സജ്ന, ജാസ്മിന്‍ എന്നിവരാണ് സന്നിധാനത്തെത്തിയത്. തൃപ്തിയുടെ ഭര്‍ത്താവ് ഹൃഥിക്കിനൊപ്പമാണ് ഇവര്‍ മല ചവിട്ടിയത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ന് കളഭാഭിഷേകത്തിന് ശേഷമായിരുന്നു ദര്‍ശനം. ശസ്ത്രക്രിയ നടത്തി സ്ത്രീയായില്ലെങ്കില്‍ മല ചവിട്ടുന്നതിന് ഒരു പ്രശ്‌നവുമില്ലെന്നായിരുന്നു തന്ത്രിയുടെ നിലപാട്. സംഘത്തെ പുലര്‍ച്ചെ നിലയ്ക്കലില്‍ പോലീസ് തടഞ്ഞിരുന്നു. ദേഹപരിശോധനയും നടത്തി. തുടര്‍ന്ന് എ.ഡി.എമ്മുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് അനുമതി നല്‍കിയത്. 41 ദിവസത്തെ വ്രതമെടുത്താണ് […]

ശബരിമല: ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തില്‍പെട്ട അഞ്ച് പേര്‍ ശബരിമലയില്‍ എത്തി അയ്യനെ തൊഴുതുമടങ്ങി. തൃപ്തി, രഞ്ജുമോള്‍, അതിഥി, സജ്ന, ജാസ്മിന്‍ എന്നിവരാണ് സന്നിധാനത്തെത്തിയത്. തൃപ്തിയുടെ ഭര്‍ത്താവ് ഹൃഥിക്കിനൊപ്പമാണ് ഇവര്‍ മല ചവിട്ടിയത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ന് കളഭാഭിഷേകത്തിന് ശേഷമായിരുന്നു ദര്‍ശനം. ശസ്ത്രക്രിയ നടത്തി സ്ത്രീയായില്ലെങ്കില്‍ മല ചവിട്ടുന്നതിന് ഒരു പ്രശ്‌നവുമില്ലെന്നായിരുന്നു തന്ത്രിയുടെ നിലപാട്.

സംഘത്തെ പുലര്‍ച്ചെ നിലയ്ക്കലില്‍ പോലീസ് തടഞ്ഞിരുന്നു. ദേഹപരിശോധനയും നടത്തി. തുടര്‍ന്ന് എ.ഡി.എമ്മുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് അനുമതി നല്‍കിയത്. 41 ദിവസത്തെ വ്രതമെടുത്താണ് ഇവര്‍ എത്തിയത്. ആദ്യം ഏറ്റുമാനൂരിലും പിന്നീട് നിലയ്ക്കലും സ്‌പോട്ട് ബുക്കിംഗിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല.

മെയില്‍, ഫീമെയില്‍ എന്നിവയ്ക്ക് പുറമെയുള്ള മറ്റുള്ളവര്‍ എന്ന ഓപ്ഷനിലൂടെയാണ് സ്‌പോട്ട് ബുക്കിംഗിന് ശ്രമിച്ചത്. പുലര്‍ച്ചെ നാല് വരെ നിലയ്ക്കല്‍ കാത്തിരുന്ന ശേഷമാണ് സന്നിധാനത്തേക്ക് വിട്ടത്. ട്രാന്‍സ്‌ജെന്‍ഡര്‍ ഐ ഡി കാര്‍ഡുകളും കൈവശമുണ്ടായിരുന്നു. ജാസ്മിന്‍ പാലക്കാട് സ്വദേശിയും, അതിഥിയും തൃപ്തിയും സജ്‌നയും ഹൃഥിക്കും എറണാകുളം സ്വദേശികളുമാണ്. മൂന്നാം തവണയാണ് തൃപ്തിയും രഞ്ജുമോളും ദര്‍ശനം നടത്തുന്നത്.

Related Articles
Next Story
Share it