കേരള ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്റ് സൂപ്പര്‍ വൈസേഴ്‌സ് അസോസിയേഷന്‍ യൂണിറ്റ് സമ്മേളനം നടത്തി

കാഞ്ഞങ്ങാട്: കേരള ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്റ് സൂപ്പര്‍ വൈസേഴ്‌സ് അസോസിയേഷന്‍ (കെ.ഇ.ഡബ്ല്യു.എസ്.എ) കാഞ്ഞങ്ങാട് യൂണിറ്റ് വാര്‍ഷിക സമ്മേളനം നടത്തി. യൂണിറ്റ് പ്രസിഡണ്ട് ടി.വി കുമാരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് ബി. സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി എം. രഘുനാഥന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി മധുസൂദനന്‍ നായര്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ ട്രഷറര്‍ സെബാസ്റ്റ്യന്‍ ഓഡിറ്റ് റിപ്പോര്‍ട്ടും യൂണിറ്റ് സെക്രട്ടറി എ.വി രവീന്ദ്രന്‍ വാര്‍ഷിക റിപ്പോര്‍ട്ടും യൂണിറ്റ് ട്രഷറര്‍ സുനീഷ് […]

കാഞ്ഞങ്ങാട്: കേരള ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്റ് സൂപ്പര്‍ വൈസേഴ്‌സ് അസോസിയേഷന്‍ (കെ.ഇ.ഡബ്ല്യു.എസ്.എ) കാഞ്ഞങ്ങാട് യൂണിറ്റ് വാര്‍ഷിക സമ്മേളനം നടത്തി. യൂണിറ്റ് പ്രസിഡണ്ട് ടി.വി കുമാരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് ബി. സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി എം. രഘുനാഥന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി മധുസൂദനന്‍ നായര്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ ട്രഷറര്‍ സെബാസ്റ്റ്യന്‍ ഓഡിറ്റ് റിപ്പോര്‍ട്ടും യൂണിറ്റ് സെക്രട്ടറി എ.വി രവീന്ദ്രന്‍ വാര്‍ഷിക റിപ്പോര്‍ട്ടും യൂണിറ്റ് ട്രഷറര്‍ സുനീഷ് കെ.വി വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. ഓര്‍ഗനൈസിങ് സെക്രട്ടറി ജഗദീശന്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍ പി.എ കുഞ്ഞാമ്മദ് എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി ജഗദീശന്‍ കെ (പ്രസി.), സുനീഷ് കെ.വി വൈസ് (പ്രസി.), അജിന്‍ലാല്‍ (സെക്ര.), ബാബു എച്ച് (ജോയിന്റ് സെക്ര.), ഗുരു രാജ കാമത്ത് (ട്രഷ.), എം. രഘുനാഥന്‍ (ജില്ലാ എക്‌സിക്യൂട്ടീവ്), ടി.വി കുമാരന്‍ (ജില്ലാ എക്‌സിക്യൂട്ടീവ്), രവീന്ദ്രന്‍ എ.വി, രവിചന്ദ്രന്‍ കെ, പ്രസന്നന്‍ എം, വേണുഗോപാല്‍ കെ, നാരായണന്‍ എം, സുരേശന്‍ എന്‍ എന്നിവരെ തിരഞ്ഞെടുത്തു. അജിന്‍ ലാല്‍ സ്വാഗതവും മുസ്തഫ അനുശോചന പ്രമേയവും പ്രസന്നന്‍ എം നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it