മുഖ്യമന്ത്രി പിണറായി വിജയനെതിരായ ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി പരിഗണിക്കുന്ന ദിവസം കേരളത്തില്‍ നിയമസഭാ തെരഞ്ഞടുപ്പ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി പരിഗണിക്കുന്ന ദിവസം തന്നെ കേരളത്തില്‍ നിയമസഭാ തെരഞ്ഞടുപ്പ് നടക്കും. കേസ് ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിച്ചപ്പോള്‍ ഏപ്രില്‍ ആറിലേക്കാണ് മാറ്റിവച്ചത്. എന്നാല്‍ വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ രണ്ടും ഒരേ തീയതിയായി. സിബിഐയുടെ വാദം പരിഗണിച്ചാണ് കോടതി കേസ് മാറ്റിവച്ചത്. 26-ാം തവണ നീട്ടിവച്ച കേസ് തെരഞ്ഞെടുപ്പ് ദിവസം പരിഗണിക്കുന്നത് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുകയാണ്. കേരളം തെരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കെ രാഷ്ട്രീയപരമായി നിര്‍ണ്ണായകരമായിരിക്കും സുപ്രീംകോടതിയുടെ നടപടി. […]

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി പരിഗണിക്കുന്ന ദിവസം തന്നെ കേരളത്തില്‍ നിയമസഭാ തെരഞ്ഞടുപ്പ് നടക്കും. കേസ് ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിച്ചപ്പോള്‍ ഏപ്രില്‍ ആറിലേക്കാണ് മാറ്റിവച്ചത്. എന്നാല്‍ വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ രണ്ടും ഒരേ തീയതിയായി.

സിബിഐയുടെ വാദം പരിഗണിച്ചാണ് കോടതി കേസ് മാറ്റിവച്ചത്. 26-ാം തവണ നീട്ടിവച്ച കേസ് തെരഞ്ഞെടുപ്പ് ദിവസം പരിഗണിക്കുന്നത് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുകയാണ്. കേരളം തെരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കെ രാഷ്ട്രീയപരമായി നിര്‍ണ്ണായകരമായിരിക്കും സുപ്രീംകോടതിയുടെ നടപടി. മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍ ഊര്‍ജ്ജ സെക്രട്ടറി കെ മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ വെറുതെവിട്ട ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സിബിഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഏപ്രില്‍ ആറിന് സുപ്രീം കോടതി വാദം കേള്‍ക്കുന്നത്. അടിയന്തിര പ്രധാന്യമുള്ള കേസാണെന്ന് സുപ്രീം കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.

Related Articles
Next Story
Share it