നിയമസഭാ കയ്യാങ്കളി അഴിമതിക്കെതിരെ നടന്ന സമരം; സുപ്രീം കോടതിയിലെ കെ എം മാണിക്കെതിരായ സര്‍ക്കാര്‍ നിലപാടിനെതിരെ കേരള കോണ്‍ഗ്രസ് എം രംഗത്ത്
തിരുവനന്തപുരം: സുപ്രീം കോടതിയിലെ കെ എം മാണിക്കെതിരായ സര്‍ക്കാര്‍ നിലപാടിനെതിരെ കേരള കോണ്‍ഗ്രസ് എം രംഗത്ത്. നിയമസഭാ കയ്യാങ്കളി അഴിമതിക്കെതിരെ നടന്ന സമരമെന്ന സര്‍ക്കാര്‍ നിലപാടിനെതിരെയാണ് കേരള കോണ്‍ഗ്രസ് എം പ്രതിഷേധവുമായി രംഗത്തെത്തിയത്. രണ്ടു തവണ വിജിലന്‍സ് കോടതിയും ഹൈക്കോടതിയും കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ മാണിയെ കുറിച്ച് നിരുത്തരവാദപരമാണ് പറഞ്ഞതെന്നാണ് പാര്‍ട്ടി അഭിപ്രായം. അഭിഭാഷകനോട് അടിയന്തരമായി വിശദീകരണം തേടണമെന്നും കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. അഭിഭാഷകന്‍ ഇത്തരമൊരു നിലപാടെടുത്തത് തെറ്റാണ്. അദ്ദേഹത്തിനോട് സര്‍ക്കാര്‍ […]

തിരുവനന്തപുരം: സുപ്രീം കോടതിയിലെ കെ എം മാണിക്കെതിരായ സര്‍ക്കാര്‍ നിലപാടിനെതിരെ കേരള കോണ്‍ഗ്രസ് എം രംഗത്ത്. നിയമസഭാ കയ്യാങ്കളി അഴിമതിക്കെതിരെ നടന്ന സമരമെന്ന സര്‍ക്കാര്‍ നിലപാടിനെതിരെയാണ് കേരള കോണ്‍ഗ്രസ് എം പ്രതിഷേധവുമായി രംഗത്തെത്തിയത്. രണ്ടു തവണ വിജിലന്‍സ് കോടതിയും ഹൈക്കോടതിയും കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ മാണിയെ കുറിച്ച് നിരുത്തരവാദപരമാണ് പറഞ്ഞതെന്നാണ് പാര്‍ട്ടി അഭിപ്രായം.
അഭിഭാഷകനോട് അടിയന്തരമായി വിശദീകരണം തേടണമെന്നും കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. അഭിഭാഷകന്‍ ഇത്തരമൊരു നിലപാടെടുത്തത് തെറ്റാണ്. അദ്ദേഹത്തിനോട് സര്‍ക്കാര്‍ വിശദീകരണം ചോദിക്കണം. ചൊവ്വാഴ്ച കോട്ടയത്ത് പാര്‍ട്ടിയുടെ നിര്‍ണായകമായ സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേരാനിരിക്കുകയാണ്. പാര്‍ട്ടി ഭരണഘടന പൊളിച്ചെഴുതുന്നതിനെ കുറിച്ച് ചര്‍ച്ചകളാണ് യോഗത്തില്‍ നടക്കാനിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ എടുത്ത നിലപാട് കൂടി ചര്‍ച്ചയാകും.
2015ലെ നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് അഴിമതിക്കെതിരായ സമരമാണ് നടന്നതെന്ന് പറഞ്ഞത്.