കേരളാകോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള അന്തരിച്ചു
തിരുവനന്തപുരം: കേരളാകോണ്‍ഗ്രസ് (ബി) ചെയര്‍മാനും മുന്‍മന്ത്രിയുമായ ആര്‍. ബാലകൃഷ്ണ പിള്ള (86) അന്തരിച്ചു. ശ്വാസതടസത്തെ തുടര്‍ന്ന് ബാലകൃഷ്ണപിള്ളയെ ദിവസങ്ങള്‍ക്ക് മുമ്പാണ് കൊട്ടാരക്കര വിജയാസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. രാവിലെ 9 മണി വരെ കൊട്ടാരക്കരയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം വാളകത്തെ തറവാട്ട് വീട്ടിലേക്ക് കൊണ്ടുപോയി. ഉച്ചയ്ക്കുശേഷം സംസ്‌കാരം നടക്കും. മുമ്പ് യു.ഡി.എഫിന്റെ ഘടകക്ഷിയായിരുന്ന കേരളാകോണ്‍ഗ്രസ് (ബി) പിന്നീട് ചില അഭിപ്രായവ്യതാസങ്ങളെ തുടര്‍ന്ന് എല്‍.ഡി.എഫിലേക്ക് പോകുകയായിരുന്നു. മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. നടനും എം.എല്‍.എയുമായ […]

തിരുവനന്തപുരം: കേരളാകോണ്‍ഗ്രസ് (ബി) ചെയര്‍മാനും മുന്‍മന്ത്രിയുമായ ആര്‍. ബാലകൃഷ്ണ പിള്ള (86) അന്തരിച്ചു. ശ്വാസതടസത്തെ തുടര്‍ന്ന് ബാലകൃഷ്ണപിള്ളയെ ദിവസങ്ങള്‍ക്ക് മുമ്പാണ് കൊട്ടാരക്കര വിജയാസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. രാവിലെ 9 മണി വരെ കൊട്ടാരക്കരയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം വാളകത്തെ തറവാട്ട് വീട്ടിലേക്ക് കൊണ്ടുപോയി. ഉച്ചയ്ക്കുശേഷം സംസ്‌കാരം നടക്കും. മുമ്പ് യു.ഡി.എഫിന്റെ ഘടകക്ഷിയായിരുന്ന കേരളാകോണ്‍ഗ്രസ് (ബി) പിന്നീട് ചില അഭിപ്രായവ്യതാസങ്ങളെ തുടര്‍ന്ന് എല്‍.ഡി.എഫിലേക്ക് പോകുകയായിരുന്നു. മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. നടനും എം.എല്‍.എയുമായ കെ.ബി ഗണേഷ് കുമാറാണ് മകന്‍. പത്തനാപുരത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ഗണേഷ് കുമാര്‍ മികച്ച ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. പരേതയായ ആര്‍. വത്സലയാണ് ഭാര്യ. ഉഷ മോഹന്‍ദാസ്, ബിന്ദു ബാലകൃഷ്ണന്‍ എന്നിവര്‍ പെണ്‍മക്കളാണ്. മരുമക്കള്‍: കെ. മോഹന്‍ദാസ് (മുന്‍ കേന്ദ്ര ഷിപ്പിങ് സെക്രട്ടറി), ബിന്ദു ഗണേഷ് (ദുബായ്), ടി.ബാലകൃഷ്ണന്‍ (മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി).