കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റര്‍ സംസ്ഥാന സമ്മേളനം 9, 10 തീയതികളില്‍

കാസര്‍കോട്: സഹകരണ ജീവനക്കാരുടെ സംഘടനയായ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്ററിന്റെ സംസ്ഥാന സമ്മേളനം 9,10 തീയതികളില്‍ തൃക്കരിപ്പൂരില്‍ നടക്കും. 9ന് ഉച്ചയ്ക്ക് 2 മണിക്ക് കെ.സി.ഇ.സി സംസ്ഥാന പ്രസിഡണ്ട് സി. സുജിത് പതാക ഉയര്‍ത്തും. 2.30ന് പ്രതിനിധി സമ്മേളനം രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന അധ്യക്ഷനും മുന്‍ എം.പിയുമായ എം.വി ശ്രേയാംസ് കുമാര്‍ ഉദ്ഘാടനം ചെയ്യും. ഡോ. വര്‍ഗീസ് ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തും. വിവിധ നേതാക്കള്‍ പങ്കെടുക്കും. രണ്ട് ദിവസങ്ങില്‍ നടക്കുന്ന സമ്മേളനത്തില്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകളും […]

കാസര്‍കോട്: സഹകരണ ജീവനക്കാരുടെ സംഘടനയായ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്ററിന്റെ സംസ്ഥാന സമ്മേളനം 9,10 തീയതികളില്‍ തൃക്കരിപ്പൂരില്‍ നടക്കും. 9ന് ഉച്ചയ്ക്ക് 2 മണിക്ക് കെ.സി.ഇ.സി സംസ്ഥാന പ്രസിഡണ്ട് സി. സുജിത് പതാക ഉയര്‍ത്തും. 2.30ന് പ്രതിനിധി സമ്മേളനം രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന അധ്യക്ഷനും മുന്‍ എം.പിയുമായ എം.വി ശ്രേയാംസ് കുമാര്‍ ഉദ്ഘാടനം ചെയ്യും. ഡോ. വര്‍ഗീസ് ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തും. വിവിധ നേതാക്കള്‍ പങ്കെടുക്കും. രണ്ട് ദിവസങ്ങില്‍ നടക്കുന്ന സമ്മേളനത്തില്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകളും കലാപരിപാടികളും നടക്കും.
പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ വി.വി കൃഷ്ണന്‍, കെ.സി.ഇ.സി സംസ്ഥാന പ്രസിഡണ്ട് സി. സുജിത്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഇ.വി ഗണേശന്‍, സ്വാഗതസംഘം രക്ഷാധികാരി ടി.വി. ബാലകൃഷ്ണന്‍, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ പി.വി തമ്പാന്‍, കെ.സി.ഇ.സി സംസ്ഥാന സെക്രട്ടറി രവീന്ദ്രന്‍ കുന്നോത്ത്, ജില്ലാ പ്രസിഡണ്ട് കെ. പവിത്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles
Next Story
Share it