കേരളത്തിന്റെ നിലപാട് സമരം തുടരാനുള്ള ഊര്‍ജം നല്‍കും; കേന്ദ്രത്തിനെതിരെ പ്രമേയം പാസാക്കിയതിന് പിന്നാലെ പ്രതികരണവുമായി സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ലഖ്ബീര്‍ സിംഗ്

ന്യൂഡല്‍ഹി: സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി കേന്ദ്രത്തിനെതിരെ പ്രമേയം പാസാക്കിയ കേരളത്തിന്റെ നിലപാട് തങ്ങളുടെ സമരം ശക്തിപ്പെടുത്താനുള്ള ഊര്‍ജമാകുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ലഖ്ബീര്‍ സിംഗ്. കേരള നിയമസഭ പ്രമേയം പാസാക്കിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടെ നില്‍ക്കുന്ന കേരളത്തിനോട് നന്ദിയുണ്ടെന്നും പ്രമേയത്തെ സ്വാഗതം ചെയ്യുന്നുവെന്നും കര്‍ഷക സംഘടനകള്‍ പ്രതികരിച്ചു. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ബിജെപി ഇതര സംസ്ഥാനങ്ങള്‍ നിലപാടെടുത്താല്‍ കേന്ദ്രസര്‍ക്കാരിനുമേല്‍ സമ്മര്‍ദം ശക്തമാകുമെന്നും കിസാന്‍ മോര്‍ച്ച നേതാവ് ലഖ്ബീര്‍ സിംഗ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം […]

ന്യൂഡല്‍ഹി: സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി കേന്ദ്രത്തിനെതിരെ പ്രമേയം പാസാക്കിയ കേരളത്തിന്റെ നിലപാട് തങ്ങളുടെ സമരം ശക്തിപ്പെടുത്താനുള്ള ഊര്‍ജമാകുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ലഖ്ബീര്‍ സിംഗ്. കേരള നിയമസഭ പ്രമേയം പാസാക്കിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടെ നില്‍ക്കുന്ന കേരളത്തിനോട് നന്ദിയുണ്ടെന്നും പ്രമേയത്തെ സ്വാഗതം ചെയ്യുന്നുവെന്നും കര്‍ഷക സംഘടനകള്‍ പ്രതികരിച്ചു.

നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ബിജെപി ഇതര സംസ്ഥാനങ്ങള്‍ നിലപാടെടുത്താല്‍ കേന്ദ്രസര്‍ക്കാരിനുമേല്‍ സമ്മര്‍ദം ശക്തമാകുമെന്നും കിസാന്‍ മോര്‍ച്ച നേതാവ് ലഖ്ബീര്‍ സിംഗ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടന്നെങ്കിലും സമവായമായില്ല. തിങ്കളാഴ്ച കേന്ദ്രസര്‍ക്കാരുമായി വീണ്ടും ചര്‍ച്ച നിശ്ചയിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ന് നടത്താനിരുന്ന ട്രാക്ടര്‍ റാലി കര്‍ഷകര്‍ മാറ്റിവംച്ചു.

വ്യാഴാഴ്ച രാവിലെയാണ് കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരേ സംസ്ഥാന നിയമസഭ പ്രമേയം അവതരിപ്പിച്ച്. നിയമസഭയിലെ ഏക ബിജെപി അംഗമായ ഒ രാജഗോപാലടക്കം പ്രമേയത്തെ പിന്തുണച്ചിരുന്നു. പ്രമേയം പാസായത് ഐക്യകണ്‌ഠേനയാണെന്നും നിയമസഭയുടെ പൊതു അഭിപ്രായത്തെ താന്‍ മാനിച്ചുവെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. കാര്‍ഷിക നിയമം പിന്‍വലിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഒ രാജഗോപാല്‍ പറഞ്ഞു. അതേസമയം ഏക എംഎല്‍എയും മുതിര്‍ന്ന നേതാവുമായ രാജഗോപാലിന്റെ നടപടിയില്‍ എന്തുപറയണമെന്നറിയാതെ കുഴഞ്ഞിരിക്കുകയാണ് ബിജെപി സംസ്ഥാന നേതൃത്വം.

Related Articles
Next Story
Share it