കേരള കേന്ദ്ര സര്‍വ്വകലാശാല അധ്യാപകന് അന്തര്‍ദേശീയ സമുദ്ര പര്യവേഷണത്തിന് അവസരം

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാല അധ്യാപകനെ അന്തര്‍ദേശീയ സമുദ്ര പര്യവേഷണത്തിന് തിരഞ്ഞെടുത്തു.ജിയോളജി വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ. എ.വി. സിജിന്‍ കുമാറിനാണ് അന്തര്‍ദേശീയ സമുദ്ര പര്യവേഷണ പദ്ധതിയുടെ ഭാഗമായുള്ള ഗവേഷണത്തില്‍ സെഡിമെന്റോളജിസ്റ്റ് എന്ന നിലയില്‍ പഠനത്തിന് അവസരം ലഭിച്ചത്.അമേരിക്ക, ബ്രിട്ടന്‍, ജര്‍മനി, ജപ്പാന്‍, ചൈന തുടങ്ങിയ 17 രാജ്യങ്ങളിലെ ശാസ്ത്രജ്ഞര്‍ക്കൊപ്പം ജൂണ്‍ മുതല്‍ ആഗസ്ത് വരെയാണ് ഗവേഷണം. അമേരിക്കയിലെ നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്റെ സാമ്പത്തിക സഹായത്തോടെ നടത്തപ്പെടുന്ന അന്തര്‍ദ്ദേശീയ ഗവേഷണ പദ്ധതിയാണ് ഐ.ഒ.ഡി.പി. സര്‍വ്വകലാശാലയിലെ ജിയോളജി വിഭാഗത്തിന് […]

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാല അധ്യാപകനെ അന്തര്‍ദേശീയ സമുദ്ര പര്യവേഷണത്തിന് തിരഞ്ഞെടുത്തു.
ജിയോളജി വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ. എ.വി. സിജിന്‍ കുമാറിനാണ് അന്തര്‍ദേശീയ സമുദ്ര പര്യവേഷണ പദ്ധതിയുടെ ഭാഗമായുള്ള ഗവേഷണത്തില്‍ സെഡിമെന്റോളജിസ്റ്റ് എന്ന നിലയില്‍ പഠനത്തിന് അവസരം ലഭിച്ചത്.
അമേരിക്ക, ബ്രിട്ടന്‍, ജര്‍മനി, ജപ്പാന്‍, ചൈന തുടങ്ങിയ 17 രാജ്യങ്ങളിലെ ശാസ്ത്രജ്ഞര്‍ക്കൊപ്പം ജൂണ്‍ മുതല്‍ ആഗസ്ത് വരെയാണ് ഗവേഷണം. അമേരിക്കയിലെ നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്റെ സാമ്പത്തിക സഹായത്തോടെ നടത്തപ്പെടുന്ന അന്തര്‍ദ്ദേശീയ ഗവേഷണ പദ്ധതിയാണ് ഐ.ഒ.ഡി.പി. സര്‍വ്വകലാശാലയിലെ ജിയോളജി വിഭാഗത്തിന് കീഴിലുള്ള പാലിയോ-3 എന്ന ഗവേഷണശാല കടലിന്റേയും തടാകങ്ങളുടേയും അടിത്തട്ടിലെ മണ്ണും പാറയും കുഴിച്ചെടുത്ത് മുന്‍കാല മണ്‍സൂണ്‍ വ്യതിയാനങ്ങളും കടല്‍ജലത്തിന്റെ അമ്ലസ്വഭാവവും സംബന്ധിച്ച് പഠിക്കുന്ന പ്രമുഖ കേന്ദ്രമാണ്.
അന്താരാഷ്ട്ര തലത്തില്‍ പ്രമുഖരായ ശാസ്ത്രജ്ഞര്‍ക്കൊപ്പം അത്യാധുനിക സാങ്കേതികവുമുള്ള ഗവേഷണക്കപ്പലില്‍ സമുദ്രശാസ്ത്രാധ്യാപനവും ഉന്നത ഗവേഷണവും നടത്തുന്ന പര്യവേഷണത്തിന്റെ ഭാഗമാവാന്‍ ഡോ. സിജിന്‍ കുമാര്‍ തിരഞ്ഞെടുക്കപ്പെട്ടത് സര്‍വ്വകലാശാല അന്തര്‍ദേശീയ ഗവേഷണ രംഗത്ത് സ്വന്തം മുദ്ര പതിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നു.

Related Articles
Next Story
Share it