കേരള കേന്ദ്ര സര്‍വ്വകലാശാല ആര്‍.എഫ്.ആര്‍.എഫുമായി ധാരണാപത്രം ഒപ്പിട്ടു

പെരിയ: ധാര്‍മ്മികതയാണ് ഭാരതീയ വൈജ്ഞാനിക പാരമ്പര്യത്തിന്റെ അടിസ്ഥാനമെന്ന് റിസര്‍ച്ച് ഫോര്‍ റിസര്‍ജന്‍സ് ഫൗണ്ടേഷന്‍(ആര്‍.എഫ്.ആര്‍.എഫ്) ട്രസ്റ്റിയും ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ (ബി.എസ്.എം) ഓള്‍ ഇന്ത്യ ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ മുകുള്‍ കനിത്കര്‍ പറഞ്ഞു. കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ഭാരതീയ വൈജ്ഞാനിക പാരമ്പര്യം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഗവേഷണ രംഗത്ത് സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് റിസര്‍ച്ച് ഫോര്‍ റിസര്‍ജന്‍സ് ഫൗണ്ടേഷനുമായി കേരള കേന്ദ്ര സര്‍വ്വകലാശാല ധാരണാപത്രം ഒപ്പുവെച്ചു.സര്‍വ്വകലാശാലക്കുവേണ്ടി രജിസ്ട്രാര്‍ ഡോ.എം. മുരളീധരന്‍ നമ്പ്യാരും ആര്‍.എഫ്.ആര്‍.എഫിനെ പ്രതിനിധീകരിച്ച് ട്രസ്റ്റി മുകുള്‍ […]

പെരിയ: ധാര്‍മ്മികതയാണ് ഭാരതീയ വൈജ്ഞാനിക പാരമ്പര്യത്തിന്റെ അടിസ്ഥാനമെന്ന് റിസര്‍ച്ച് ഫോര്‍ റിസര്‍ജന്‍സ് ഫൗണ്ടേഷന്‍(ആര്‍.എഫ്.ആര്‍.എഫ്) ട്രസ്റ്റിയും ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ (ബി.എസ്.എം) ഓള്‍ ഇന്ത്യ ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ മുകുള്‍ കനിത്കര്‍ പറഞ്ഞു. കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ഭാരതീയ വൈജ്ഞാനിക പാരമ്പര്യം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഗവേഷണ രംഗത്ത് സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് റിസര്‍ച്ച് ഫോര്‍ റിസര്‍ജന്‍സ് ഫൗണ്ടേഷനുമായി കേരള കേന്ദ്ര സര്‍വ്വകലാശാല ധാരണാപത്രം ഒപ്പുവെച്ചു.
സര്‍വ്വകലാശാലക്കുവേണ്ടി രജിസ്ട്രാര്‍ ഡോ.എം. മുരളീധരന്‍ നമ്പ്യാരും ആര്‍.എഫ്.ആര്‍.എഫിനെ പ്രതിനിധീകരിച്ച് ട്രസ്റ്റി മുകുള്‍ കനിത്കറും ധാരണാപത്രത്തില്‍ ഒപ്പിട്ടു. വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്. വെങ്കടേശ്വര്‍ലു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ പാരമ്പര്യത്തെക്കുറിച്ച അറിവ് നേടേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഡീന്‍ അക്കാദമിക് അമൃത് ജി കുമാര്‍, നോഡല്‍ ഓഫീസര്‍ പ്രൊഫ.എ.കെ. മോഹന്‍, പ്രോഗ്രാം കണ്‍വീനര്‍ പ്രൊഫ.വി.പി. ജോഷിത്ത്, ബി.എസ്.എം സംസ്ഥാന അധ്യക്ഷന്‍ ഡോ. ഉണ്ണിക്കൃഷ്ണന്‍ സംസാരിച്ചു.

Related Articles
Next Story
Share it