നാക് സന്ദര്‍ശനത്തിന് ഒരുങ്ങി കേരള കേന്ദ്ര സര്‍വ്വകലാശാല
പെരിയ: നാഷണല്‍ അസസ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സിലി(നാക്)ന്റെ സന്ദര്‍ശനത്തിന് ഒരുങ്ങി കേരള കേന്ദ്ര സര്‍വ്വകലാശാല. 21, 22, 23 തീയതികളിലാണ് നാക് സംഘം സര്‍വ്വകലാശാലയില്‍ പരിശോധന നടത്തുന്നത്. കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ ചരിത്രത്തിലെ രണ്ടാമത്തെ നാക് സന്ദര്‍ശനമാണ് ഇത്തവണത്തേത്. പെരിയയില്‍ സ്ഥിരം ക്യാമ്പസ് യാഥാര്‍ത്ഥ്യമായതിന് ശേഷം ആദ്യത്തേതും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കുന്ന നാക് ഗ്രേഡിംഗ് സര്‍വ്വകലാശാലകളെ സംബന്ധിച്ച് പ്രാധാന്യമേറിയതാണ്. 2016ലാണ് ആദ്യത്തെയും അവസാനത്തെയും നാക് സന്ദര്‍ശനമുണ്ടായത്. ബി++ ഗ്രേഡാണ് അന്ന് ലഭിച്ചത്. അഞ്ച് […]

പെരിയ: നാഷണല്‍ അസസ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സിലി(നാക്)ന്റെ സന്ദര്‍ശനത്തിന് ഒരുങ്ങി കേരള കേന്ദ്ര സര്‍വ്വകലാശാല. 21, 22, 23 തീയതികളിലാണ് നാക് സംഘം സര്‍വ്വകലാശാലയില്‍ പരിശോധന നടത്തുന്നത്. കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ ചരിത്രത്തിലെ രണ്ടാമത്തെ നാക് സന്ദര്‍ശനമാണ് ഇത്തവണത്തേത്. പെരിയയില്‍ സ്ഥിരം ക്യാമ്പസ് യാഥാര്‍ത്ഥ്യമായതിന് ശേഷം ആദ്യത്തേതും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കുന്ന നാക് ഗ്രേഡിംഗ് സര്‍വ്വകലാശാലകളെ സംബന്ധിച്ച് പ്രാധാന്യമേറിയതാണ്. 2016ലാണ് ആദ്യത്തെയും അവസാനത്തെയും നാക് സന്ദര്‍ശനമുണ്ടായത്. ബി++ ഗ്രേഡാണ് അന്ന് ലഭിച്ചത്. അഞ്ച് വര്‍ഷത്തിന് ശേഷം വീണ്ടും നാക് സംഘമെത്തുമ്പോള്‍ വലിയ മാറ്റത്തിലൂടെയാണ് സര്‍വ്വകലാശാല കടന്നുപോയത്. വാടകക്കെട്ടിടത്തില്‍നിന്നും സ്ഥിരം ക്യാമ്പസിലേക്കുള്ള മാറ്റമാണ് അതില്‍ പ്രധാനപ്പെട്ടത്. അടിസ്ഥാന സൗകര്യങ്ങളില്‍ ഏറെ മുന്നിലെത്താനും സര്‍വ്വകലാശാലക്ക് സാധിച്ചു. കോഴ്‌സുകളുടെയും വിദ്യാര്‍ത്ഥികളുടെയും എണ്ണം വര്‍ധിച്ചു. അധ്യാപക ഒഴിവുകള്‍ നികത്തി. പബ്ലിക്കേഷനിലും പ്രൊജക്ട് ഫണ്ടിങ്ങിലും കുതിപ്പുണ്ടായി. കോവിഡ് കാലത്തെ വൈറോളജി ലാബിന്റെ പ്രവര്‍ത്തനം ഉള്‍പ്പെടെ നിരവധി സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ സര്‍വ്വകലാശാലക്ക് സാധിച്ചു. മൂന്ന് ലക്ഷത്തോളം കോവിഡ് പരിശോധനകളാണ് ഇവിടെ നടന്നത്. പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കിത്തുടങ്ങി. ഇവയെല്ലാം മികച്ച ഗ്രേഡ് നേടാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. നാക് റാങ്കിങ്ങില്‍ മുന്നേറ്റം ലക്ഷ്യമിട്ട് മാസങ്ങള്‍ക്ക് മുമ്പ് തന്നെ സര്‍വ്വകലാശാല മുന്നൊരുക്കം ആരംഭിച്ചു. വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്.വെങ്കടേശ്വര്‍ലുവിന്റെ മേല്‍നോട്ടത്തില്‍ വിലുപമായ സമിതി രൂപീകരിച്ചാണ് പ്രവര്‍ത്തനം. സെല്‍ഫ് അപ്രൈസല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സര്‍വ്വകലാശാലക്ക് പുറത്തുള്ള അക്കാദമിക് വിദഗ്ധര്‍ ഉള്‍പ്പെട്ട സമിതി അക്കാദമിക് ആന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഡിറ്റ് നടത്തി ഒരുക്കങ്ങള്‍ പരിശോധിച്ച് വിലയിരുത്തുകയും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. പഠന വകുപ്പുകളില്‍ മോക് വിസിറ്റും സംഘടിപ്പിച്ചു. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും മികച്ച മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.