കേരള കേന്ദ്ര സര്‍വ്വകലാശാല അത്‌ലറ്റിക് മീറ്റ്; സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സസ് ജേതാക്കള്‍

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാല അത്ലറ്റിക് മീറ്റ് ഊര്‍ജ്ജ-2023ല്‍ സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സസ് ഓവറോള്‍ ജേതാക്കളായി. സ്‌കൂള്‍ ഓഫ് ലാംഗ്വേജസ് ആന്റ് കംപാരിറ്റീവ് ലിറ്ററേച്ചര്‍ റണ്ണറപ്പായി. വിദ്യാര്‍ത്ഥികളില്‍ പുരുഷ വിഭാഗത്തില്‍ സുജേഷ് എച്ച്.കെ, അഭിന്‍ എന്നിവരും വനിതാ വിഭാഗത്തില്‍ ജിസ്‌ന ജോസും ഉണ്ണിമായയും വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. അധ്യാപക വിഭാഗത്തില്‍ ഡോ.ഇ. പ്രസാദും ഡോ. മഞ്ജുവും അനധ്യാപക വിഭാഗത്തില്‍ രതിന്‍കുമാറും വീണ വിജയനും വ്യക്തിഗത ജേതാക്കളായി. ചാന്‍സലര്‍ പ്രൊഫ.എച്ച്. വെങ്കടേശ്വര്‍ലു ഉദ്ഘാടനം ചെയ്തു. വോളിബോള്‍ ഇന്റര്‍നാഷണല്‍ […]

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാല അത്ലറ്റിക് മീറ്റ് ഊര്‍ജ്ജ-2023ല്‍ സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സസ് ഓവറോള്‍ ജേതാക്കളായി. സ്‌കൂള്‍ ഓഫ് ലാംഗ്വേജസ് ആന്റ് കംപാരിറ്റീവ് ലിറ്ററേച്ചര്‍ റണ്ണറപ്പായി. വിദ്യാര്‍ത്ഥികളില്‍ പുരുഷ വിഭാഗത്തില്‍ സുജേഷ് എച്ച്.കെ, അഭിന്‍ എന്നിവരും വനിതാ വിഭാഗത്തില്‍ ജിസ്‌ന ജോസും ഉണ്ണിമായയും വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. അധ്യാപക വിഭാഗത്തില്‍ ഡോ.ഇ. പ്രസാദും ഡോ. മഞ്ജുവും അനധ്യാപക വിഭാഗത്തില്‍ രതിന്‍കുമാറും വീണ വിജയനും വ്യക്തിഗത ജേതാക്കളായി. ചാന്‍സലര്‍ പ്രൊഫ.എച്ച്. വെങ്കടേശ്വര്‍ലു ഉദ്ഘാടനം ചെയ്തു. വോളിബോള്‍ ഇന്റര്‍നാഷണല്‍ റഫറിയും കേരള സ്റ്റേറ്റ് ഒളിമ്പിക് അസോസിയേഷന്‍ എക്സിക്യുട്ടീവ് മൈമ്പറുമായ പ്രൊഫ. പി.കെ. ജഗന്നാഥന്‍ മുഖ്യാതിഥിയായി. ഡീന്‍ അക്കാദമിക് പ്രൊഫ.അമൃത് ജി കുമാര്‍, സ്റ്റുഡന്റ് വെല്‍ഫെയര്‍ ഡീന്‍ പ്രൊഫ.കെ.അരുണ്‍ കുമാര്‍, ജവഹര്‍ നവോദയ പ്രിന്‍സിപ്പല്‍ കെ.എം. വിജയകൃഷ്ണന്‍, ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ ഡോ.മേലത്ത് ചന്ദ്രശേഖരന്‍ നായര്‍, സ്റ്റുഡന്റ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് കൗണ്‍സില്‍ മെമ്പര്‍ യു. ഗോപീകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഡോ.ഇ. പ്രസാദ് സ്വാഗതവും ദീക്ഷിത. ബി നന്ദിയും പറഞ്ഞു.
മികച്ച മാര്‍ച്ച് പാസ്റ്റിന് സ്‌കൂള്‍ ഓഫ് എജ്യൂക്കേഷന്‍ ഒന്നാം സ്ഥാനം നേടി.

Related Articles
Next Story
Share it