ഏകീകൃത ഇന്ത്യ പൗരാണിക ആശയം-പി.എസ്. ശ്രീധരന്‍ പിള്ള
പെരിയ: ഏകീകൃത ഇന്ത്യയെന്നത് പൗരാണികമായ ആശയമാണെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു. ഇന്ത്യയെ യോജിപ്പിച്ചത് ബ്രിട്ടീഷുകാരാണെന്ന് പ്രചരിപ്പിക്കുന്നവരുണ്ട്. എന്നാല്‍ പൗരാണിക ഗ്രന്ഥങ്ങളിലും ആഗോള സാഹിത്യ ചരിത്രത്തിലും ഏകീകൃത ഇന്ത്യയെന്ന ആശയം കണ്ടെത്താന്‍ സാധിക്കും. ബ്രിട്ടീഷ് ഭരണം ആധുനികതയും വികസനവും കൊണ്ടുവന്നുവെന്നും വാദിക്കുന്നവരുണ്ട്.പല മേഖലകളിലും ഇന്ത്യയുടെ തകര്‍ച്ചയാണ് ബ്രിട്ടീഷ് ഭരണത്തിലൂടെ ഉണ്ടായത്. കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ഇന്ത്യന്‍ നേതൃത്വത്തിലെ നവ ജി20: സാദ്ധ്യതകള്‍, ആശങ്കകള്‍ എന്ന വിഷയത്തില്‍ നടക്കുന്ന ദ്വിദിന നാഷണല്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു […]

പെരിയ: ഏകീകൃത ഇന്ത്യയെന്നത് പൗരാണികമായ ആശയമാണെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു. ഇന്ത്യയെ യോജിപ്പിച്ചത് ബ്രിട്ടീഷുകാരാണെന്ന് പ്രചരിപ്പിക്കുന്നവരുണ്ട്. എന്നാല്‍ പൗരാണിക ഗ്രന്ഥങ്ങളിലും ആഗോള സാഹിത്യ ചരിത്രത്തിലും ഏകീകൃത ഇന്ത്യയെന്ന ആശയം കണ്ടെത്താന്‍ സാധിക്കും. ബ്രിട്ടീഷ് ഭരണം ആധുനികതയും വികസനവും കൊണ്ടുവന്നുവെന്നും വാദിക്കുന്നവരുണ്ട്.
പല മേഖലകളിലും ഇന്ത്യയുടെ തകര്‍ച്ചയാണ് ബ്രിട്ടീഷ് ഭരണത്തിലൂടെ ഉണ്ടായത്. കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ഇന്ത്യന്‍ നേതൃത്വത്തിലെ നവ ജി20: സാദ്ധ്യതകള്‍, ആശങ്കകള്‍ എന്ന വിഷയത്തില്‍ നടക്കുന്ന ദ്വിദിന നാഷണല്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹൈദരാബാദ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സര്‍ പ്രൊഫ.ബി.ജെ. റാവു മുഖ്യാതിഥിയായി. ജി20 അധ്യക്ഷ പദവിയോടെ ഇന്ത്യ ലോക നേതൃത്വത്തിന്റെ മുന്‍നിരയിലേക്ക് വരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരള കേന്ദ്രസര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്. വെങ്കടേശ്വര്‍ലു അധ്യക്ഷത വഹിച്ചു. ലോകത്തെ നയിക്കാന്‍ പ്രാപ്തമാണ് ഇന്ത്യയെന്ന് തെളിയിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. രജിസ്ട്രാര്‍ ഡോ.എം. മുരളീധരന്‍ നമ്പ്യാര്‍ സംസാരിച്ചു. പ്രൊഫ.മുത്തുകുമാര്‍ മുത്തുച്ചാമി സ്വാഗതവും ഡോ.ജി. ദുര്‍ഗാ റാവു നന്ദിയും പറഞ്ഞു. സുസ്ഥിരത, സുരക്ഷ, ഭരണനിര്‍വ്വഹണം എന്നീ വിഷയങ്ങളിലായി നടക്കുന്ന വിവിധ സെഷനുകളില്‍ വൈസ് ചാന്‍സലര്‍മാര്‍, അക്കാദമിക് വിദഗ്ധര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.
കോണ്‍ഫറന്‍സ് ഇന്ന് സമാപിക്കും.