'സഗൗരവം' സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയടക്കം 16 പേര്‍; അല്ലാഹുവിന്റെ നാമത്തില്‍ ദേവര്‍കോവില്‍; ദൈവനാമത്തില്‍ സത്യവാചകം ചൊല്ലിയത് അഞ്ച് പേര്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള 21 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്കും മറ്റും മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് ഘടകകക്ഷികളിലെ ഓരോ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. പിന്നീട് അക്ഷരമാല ക്രമത്തില്‍ മറ്റുള്ളവരും സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. അക്ഷരമാല ക്രമത്തില്‍ അവസാനമുള്ള ആരോഗ്യമന്ത്രി വീണ ജോര്‍ജ് ആണ് ഏറ്റവും അവസാനം […]

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള 21 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്കും മറ്റും മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് ഘടകകക്ഷികളിലെ ഓരോ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. പിന്നീട് അക്ഷരമാല ക്രമത്തില്‍ മറ്റുള്ളവരും സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. അക്ഷരമാല ക്രമത്തില്‍ അവസാനമുള്ള ആരോഗ്യമന്ത്രി വീണ ജോര്‍ജ് ആണ് ഏറ്റവും അവസാനം സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് 44 കാരിയായ വീണ ജോര്‍ജ്.
മുഖ്യമന്ത്രി പിണറായി വിജയനടക്കം 16 മന്ത്രിമാര്‍ 'സഗൗരവം' ആണ് സത്യപ്രതിജ്ഞ ചെയ്തത്. തുറമുഖ-മ്യൂസിയം വകുപ്പ് മന്ത്രി ഐഎന്‍എല്ലിന്റെ അഹമ്മദ് ദേവര്‍കോവില്‍ അള്ളാഹുവിന്റെ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ദേവര്‍കോവിലിനെ കൂടാതെ വീണ ജോര്‍ജ്, ആന്റണി രാജു, വി അബ്ദുര്‍റഹ്‌മാന്‍, കെ. കൃഷ്ണന്‍കുട്ടി, റോഷി അഗസ്റ്റിന്‍ എന്നിവരും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.