പല കോണില്‍ നിന്നും വാ തുറന്നപ്പോള്‍ വാ മൂടിക്കെട്ടാനുള്ള നീക്കത്തില്‍ നിന്ന് പിന്നോട്ട്; വിവാദ പോലിസ് നിയമ ഭേദഗതി സര്‍ക്കാര്‍ പിന്‍വലിച്ചു

തിരുവനന്തപുരം: പല കോണുകളില്‍ നിന്നും വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ വിവാദ പോലിസ് നിയമ ഭേദഗതി സര്‍ക്കാര്‍ പിന്‍വലിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പിന്‍വലിക്കാനുള്ള ശുപാര്‍ശ അംഗീകരിച്ചത്. ഭേദഗതി റദ്ദാക്കാനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിന് അയയ്ക്കും. മാധ്യമങ്ങളുടെയും വ്യക്തികളുടേയും അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കാനുള്ള നീക്കമാണ് പുതിയ നിയമ ഭേദഗതി എന്ന് വിവാദമുയര്‍ന്നതോടെയാണ് പിന്‍വലിക്കാനുള്ള തീരുമാനം. പൊതുസമൂഹവും മാധ്യമങ്ങളും എതിര്‍പ്പുമായി രംഗത്തുവന്നതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലാവുകയായിരുന്നു. സി പി എം കേന്ദ്ര നേതൃത്വവും എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് സര്‍ക്കാര്‍ വിവാദ തീരുമാനത്തില്‍ […]

തിരുവനന്തപുരം: പല കോണുകളില്‍ നിന്നും വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ വിവാദ പോലിസ് നിയമ ഭേദഗതി സര്‍ക്കാര്‍ പിന്‍വലിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പിന്‍വലിക്കാനുള്ള ശുപാര്‍ശ അംഗീകരിച്ചത്. ഭേദഗതി റദ്ദാക്കാനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിന് അയയ്ക്കും.

മാധ്യമങ്ങളുടെയും വ്യക്തികളുടേയും അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കാനുള്ള നീക്കമാണ് പുതിയ നിയമ ഭേദഗതി എന്ന് വിവാദമുയര്‍ന്നതോടെയാണ് പിന്‍വലിക്കാനുള്ള തീരുമാനം. പൊതുസമൂഹവും മാധ്യമങ്ങളും എതിര്‍പ്പുമായി രംഗത്തുവന്നതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലാവുകയായിരുന്നു. സി പി എം കേന്ദ്ര നേതൃത്വവും എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് സര്‍ക്കാര്‍ വിവാദ തീരുമാനത്തില്‍ നിന്നും പിന്തിരിഞ്ഞത്. സുപ്രീം കോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, കോണ്‍ഗ്രസിന്റെ മുതിര്‍ന്ന ദേശീയ നേതാവ് പി ചിദംബരം തുടങ്ങിവരടക്കം സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ രംഗത്തെത്തിയിരുന്നു.

Kerala Cabinet decides to issue repeal ordinance on Police Act amendment

Related Articles
Next Story
Share it