കേരളത്തില്‍ പുതുതായി ആരംഭിക്കുന്നത് 2500 സ്റ്റാര്‍ട്ടപ്പുകള്‍, 50,000 കോടി മുതല്‍മുടക്കുള്ള വ്യവസായ ഇടനാഴി പദ്ധതിക്ക് ഈ വര്‍ഷം മുതല്‍ തുടക്കം, 20 ലക്ഷം പേര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ് ഫോമിലൂടെ തൊഴില്‍; സംസ്ഥാന ബജറ്റില്‍ സുപ്രധാന പ്രഖ്യാപനങ്ങള്‍

തിരുവനന്തപുരം: ജനപ്രിയവും സുപ്രധാനവുമായ പ്രഖ്യാപനങ്ങളോടെ ധനമന്ത്രി ഡോ. തോമസ് ഐസക്ക് സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ചു. പാലക്കാട് കുഴല്‍മന്ദം സ്വദേശിനിയായ ഏഴാം ക്ലാസുകാരി സ്നേഹ എഴുതിയ കവിതയോടെയാണ് ബജറ്റ് പ്രസംഗം ആരംഭിച്ചത്. കേരളത്തില്‍ 2500 സ്റ്റാര്‍ട്ട് അപ്പുകള്‍ പുതുതായി ആരംഭിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇതുവഴി 20000 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കും. 50,000 കോടി രൂപ മുതല്‍ മുടക്കുള്ള വ്യവസായ ഇടനാഴി പദ്ധതിക്ക് ഈ വര്‍ഷം തുടക്കം കുറിക്കും. റബറിന്റെ തറവില 170 രൂപയാക്കി ഉയര്‍ത്തിയതിനൊപ്പം റബര്‍ സംഭരിക്കുന്നതിന് […]

തിരുവനന്തപുരം: ജനപ്രിയവും സുപ്രധാനവുമായ പ്രഖ്യാപനങ്ങളോടെ ധനമന്ത്രി ഡോ. തോമസ് ഐസക്ക് സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ചു. പാലക്കാട് കുഴല്‍മന്ദം സ്വദേശിനിയായ ഏഴാം ക്ലാസുകാരി സ്നേഹ എഴുതിയ കവിതയോടെയാണ് ബജറ്റ് പ്രസംഗം ആരംഭിച്ചത്. കേരളത്തില്‍ 2500 സ്റ്റാര്‍ട്ട് അപ്പുകള്‍ പുതുതായി ആരംഭിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇതുവഴി 20000 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കും. 50,000 കോടി രൂപ മുതല്‍ മുടക്കുള്ള വ്യവസായ ഇടനാഴി പദ്ധതിക്ക് ഈ വര്‍ഷം തുടക്കം കുറിക്കും. റബറിന്റെ തറവില 170 രൂപയാക്കി ഉയര്‍ത്തിയതിനൊപ്പം റബര്‍ സംഭരിക്കുന്നതിന് അമുല്‍ മോഡല്‍ സഹകരണ സംഘം രൂപീകരിക്കുമെന്നും ബജറ്റില്‍ വിശദീകരിച്ചു. 20 ലക്ഷംപേര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ് ഫോമിലൂടെ ജോലി നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസരംഗത്ത് ഈ വര്‍ഷം 20,000 പേര്‍ക്ക് അധികപഠന സൗകര്യമേര്‍പ്പെടുത്തും. 150 അധ്യാപക തസ്തിക സര്‍വകലാശാലകളില്‍ അധികമായി സൃഷ്ടിക്കും. 2000 കോടിരൂപ കിഫ്ബിയിലൂടെ സര്‍വകലാശാലകള്‍ക്കായി ചെലവഴിക്കും. കോളേജുകളുടെ ക്ലാസ് മുറികള്‍ ഡിജിറ്റലൈസ് ചെയ്യും. ആരോഗ്യസര്‍വകലാശാല ഗവേഷണ വിഭാഗത്തിന് ഡോ.പല്‍പ്പുവിന്റെ പേര് നല്‍കും. ടൂറിസം മേഖലയില്‍ സംരംഭകര്‍ക്കര്‍ക്ക് പലിശരഹിത വായ്പ നല്‍കും. കേരള വിനോദ സഞ്ചാര തൊഴിലാളി ക്ഷേമ ബോര്‍ഡ് രൂപീകരിക്കുമെന്നും ബജറ്റില്‍ പറയുന്നു. എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി ഉയര്‍ത്തി. ഏപ്രില്‍ മുതല്‍ വര്‍ധിപ്പിച്ച പെന്‍ഷന്‍ കിട്ടിതുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

Related Articles
Next Story
Share it