ക്യാപ്റ്റന്റെ ദേഹത്ത് തുപ്പി; ഒഡീഷയുടെ വിദേശ താരത്തിനെതിരെ പരാതിയുമായി കേരള ബ്ലാസ്റ്റേഴ്‌സ്

പനാജി: ഒഡീഷ താരത്തിനെതിരെ പരാതിയുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്്റ്റന്റെ ദേഹത്ത് ഒഡീഷ താരം തുപ്പിയെന്നാണ് പരാതി. കഴിഞ്ഞ ദിവസം നടന്ന ബ്ലാസ്റ്റേഴ്‌സ്-ഒഡീഷ മത്സരത്തിന് ശേഷമാണ് സംഭവം. മത്സരം തോറ്റതിന് പിന്നാലെ ഒഡീഷ എഫ്.സി താരം ലിറിഡണ്‍ ക്രാസ്നിക്വി ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ ജെസ്സല്‍ കാര്‍നീറോയുടെ ദേഹത്ത് തുപ്പുകയായിരുന്നുവെന്നാണ് പരാതി. മാച്ച് റഫറിയുടെ പിറകിലായിരുന്നു സംഭവം. അദ്ദേഹം ഇത് ശ്രദ്ധിച്ചിരുന്നില്ല. ഇതോടെ ഔദ്യോഗികമായി പരാതി നല്‍കുകയായിരുന്നു. ക്രാസ്നിക്വിക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ബ്ലാസ്റ്റേഴ്സിന്റെ ആവശ്യം. മത്സരത്തില്‍ 2-1ന് ബ്ലാസ്റ്റേഴ്സ് ഒഡീഷയെ […]

പനാജി: ഒഡീഷ താരത്തിനെതിരെ പരാതിയുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്്റ്റന്റെ ദേഹത്ത് ഒഡീഷ താരം തുപ്പിയെന്നാണ് പരാതി. കഴിഞ്ഞ ദിവസം നടന്ന ബ്ലാസ്റ്റേഴ്‌സ്-ഒഡീഷ മത്സരത്തിന് ശേഷമാണ് സംഭവം. മത്സരം തോറ്റതിന് പിന്നാലെ ഒഡീഷ എഫ്.സി താരം ലിറിഡണ്‍ ക്രാസ്നിക്വി ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ ജെസ്സല്‍ കാര്‍നീറോയുടെ ദേഹത്ത് തുപ്പുകയായിരുന്നുവെന്നാണ് പരാതി.

മാച്ച് റഫറിയുടെ പിറകിലായിരുന്നു സംഭവം. അദ്ദേഹം ഇത് ശ്രദ്ധിച്ചിരുന്നില്ല. ഇതോടെ ഔദ്യോഗികമായി പരാതി നല്‍കുകയായിരുന്നു. ക്രാസ്നിക്വിക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ബ്ലാസ്റ്റേഴ്സിന്റെ ആവശ്യം. മത്സരത്തില്‍ 2-1ന് ബ്ലാസ്റ്റേഴ്സ് ഒഡീഷയെ പരാജയപ്പെടുത്തിയിരുന്നു.

Related Articles
Next Story
Share it