കേരള ബ്ലാസ്റ്റേഴ്‌സിന് ഫിഫയുടെ ട്രാന്‍സ്ഫര്‍ വിലക്ക്; പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണെന്ന് മാനേജ്‌മെന്റ്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന് ഫിഫ ട്രാന്‍സ്ഫര്‍ വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണെന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ്. അവശേഷിക്കുന്ന നിയമ ബാധ്യതകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതകര്‍ അറിയിച്ചു. യഥാസമയം, ആവശ്യമായ ക്ലിയറന്‍സ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും താരങ്ങളുടെ റിക്രൂട്ട്‌മെന്റിനെയും, വരാനിരിക്കുന്ന സീസണിനുള്ള തയ്യാറെടുപ്പുകളെയും, നിരോധനം ഒരുതരത്തിലും ബാധിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. മുന്‍ താരം മതേജ് പൊപ്ലാറ്റ്‌നിക് നല്‍കിയ പരാതിയിന്മേലാണ് ഫിഫ നടപടി. വേതരം പൂര്‍ണമായും നല്‍കിയില്ലെന്ന് കാട്ടിയാണ് താരം പരാതി നല്‍കിയത്. ഐഎസ്എല്ലിലെ […]

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന് ഫിഫ ട്രാന്‍സ്ഫര്‍ വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണെന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ്. അവശേഷിക്കുന്ന നിയമ ബാധ്യതകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതകര്‍ അറിയിച്ചു.

യഥാസമയം, ആവശ്യമായ ക്ലിയറന്‍സ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും താരങ്ങളുടെ റിക്രൂട്ട്‌മെന്റിനെയും, വരാനിരിക്കുന്ന സീസണിനുള്ള തയ്യാറെടുപ്പുകളെയും, നിരോധനം ഒരുതരത്തിലും ബാധിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. മുന്‍ താരം മതേജ് പൊപ്ലാറ്റ്‌നിക് നല്‍കിയ പരാതിയിന്മേലാണ് ഫിഫ നടപടി. വേതരം പൂര്‍ണമായും നല്‍കിയില്ലെന്ന് കാട്ടിയാണ് താരം പരാതി നല്‍കിയത്. ഐഎസ്എല്ലിലെ മറ്റൊരു ടീമായ ഈസ്റ്റ് ബംഗാളിനും ഫിഫ സമാന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജോണി അകോസ്റ്റയുടെ വേതനം നല്‍കാത്തതാണ് ഈസ്റ്റ് ബംഗാളിന് വിനയായത്.

ഫിഫയുടെ സാമ്പത്തികമായ ചട്ടങ്ങള്‍ ലംഘിച്ചതിനാണ് രണ്ട് ക്ലബുകള്‍ക്കും വിലക്ക് എന്ന് സംഘടന വ്യക്തമാക്കി. വിലക്ക് തീരുന്നത് വരെ പുതിയ താരങ്ങളെ സൈന്‍ ചെയ്യാനോ രജിസ്റ്റര്‍ ചെയ്യാനോ കേരള ബ്ലാസ്റ്റേഴ്‌സിനും ഈസ്റ്റ് ബംഗാളിനും സാധിക്കില്ല. കഴിഞ്ഞ ദിവസമാണ് വിലക്ക് സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കി ഫിഫ രണ്ട് ക്ലബുകള്‍ക്കും കത്തയച്ചത്. വരാനിരിക്കുന്ന ഐഎസ്എല്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ പുതിയ താരങ്ങളെ സ്വന്തമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്ന ബ്ലാസ്റ്റേഴ്‌സിന് വിലക്ക് പ്രശ്‌നമാകും. അതേസമയം താരങ്ങളുടെ വേതനം നല്‍കി പ്രശ്‌നം പരിഹരിച്ചാല്‍ ഫിഫ ട്രാന്‍സ്ഫര്‍ വിലക്ക് പിന്‍വലിക്കും.

Related Articles
Next Story
Share it