ബ്ലാസ്റ്റേഴ്‌സില്‍ രണ്ട് വര്‍ഷം കൂടി തുടരും; മലയാളി താരം പ്രശാന്തിന്റെ കരാര്‍ 2023 വരെ നീട്ടി
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം കെ പ്രശാന്തിന്റെ കരാര്‍ പുതുക്കി. 2023 വരെയാണ് താരത്തിന്റെ കരാര്‍ നീട്ടിയത്. ഐ.എസ്.എല്‍ ഏഴാം സീസണ്‍ മുതല്‍ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിക്കുന്ന താരമാണ് 23കാരനായ കോഴിക്കോട് സ്വദേശി. തൊട്ടടുത്ത വര്‍ഷം 2017ല്‍ ലോണില്‍ ചെന്നൈ എഫ്‌സിയിലെത്തിയ താരം ഐ ലീഗില്‍ ഈസ്റ്റ് ബംഗാളിനെതിരെ ചെന്നൈക്ക് വേണ്ടി ഒരു ഗോളും നേടിയിട്ടുണ്ട്. അണ്ടര്‍-14 വിഭാഗത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് കളിച്ചിരുന്നു. ശേഷം എ.ഐ.ഐ.എഫ് റീജിയണല്‍ അക്കാദമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നന്നായി പരിശീലനം നടത്തുന്നയാളാണ് പ്രശാന്ത് […]

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം കെ പ്രശാന്തിന്റെ കരാര്‍ പുതുക്കി. 2023 വരെയാണ് താരത്തിന്റെ കരാര്‍ നീട്ടിയത്. ഐ.എസ്.എല്‍ ഏഴാം സീസണ്‍ മുതല്‍ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിക്കുന്ന താരമാണ് 23കാരനായ കോഴിക്കോട് സ്വദേശി. തൊട്ടടുത്ത വര്‍ഷം 2017ല്‍ ലോണില്‍ ചെന്നൈ എഫ്‌സിയിലെത്തിയ താരം ഐ ലീഗില്‍ ഈസ്റ്റ് ബംഗാളിനെതിരെ ചെന്നൈക്ക് വേണ്ടി ഒരു ഗോളും നേടിയിട്ടുണ്ട്.
അണ്ടര്‍-14 വിഭാഗത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് കളിച്ചിരുന്നു. ശേഷം എ.ഐ.ഐ.എഫ് റീജിയണല്‍ അക്കാദമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നന്നായി പരിശീലനം നടത്തുന്നയാളാണ് പ്രശാന്ത് എന്നും പുതിയ കരാര്‍ അദ്ദേഹം അര്‍ഹിക്കുന്നുണ്ടെന്നും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസ് പ്രതികരിച്ചു. മലയാളി താരം സഹല്‍ അബ്ദുല്‍ സമദ്, ബെംഗളൂരുവില്‍ നിന്നും എത്തിയ നിഷു കുമാര്‍ എന്നിവരുടെ കരാര്‍ 2025 വരെ നീട്ടിയിരുന്നു.