നിയമസഭാ കയ്യാങ്കളി കേസില്‍ ശിവന്‍കുട്ടി ഉള്‍പ്പെടെ 6 പ്രതികളും വിചാരണ നേരിടണം

ന്യൂഡല്‍ഹി: നിയമസഭാ കയ്യാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയ സുപ്രീംകോടതി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പടെ കേസിലെ ആറ് പ്രതികളും വിചാരണ നേരിടണമെന്ന് വിധിച്ചു. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റേതാണ് വിധി. ജസ്റ്റിസ് എം.ആര്‍.ഷാ ആയിരുന്നു ബെഞ്ചിലെ രണ്ടാമത്തെ അംഗം. കേസ് പിന്‍വലിക്കണമെന്ന ഹര്‍ജി തള്ളിയ സുപ്രീംകോടതി സര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ ജനത്തോടുള്ള വഞ്ചനയാണ്. ഇത് തീര്‍ത്തും തെറ്റാണ്. പരിരക്ഷ ജനപ്രതിനിധികള്‍ എന്ന നിലയില്‍ […]

ന്യൂഡല്‍ഹി: നിയമസഭാ കയ്യാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയ സുപ്രീംകോടതി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പടെ കേസിലെ ആറ് പ്രതികളും വിചാരണ നേരിടണമെന്ന് വിധിച്ചു. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റേതാണ് വിധി. ജസ്റ്റിസ് എം.ആര്‍.ഷാ ആയിരുന്നു ബെഞ്ചിലെ രണ്ടാമത്തെ അംഗം. കേസ് പിന്‍വലിക്കണമെന്ന ഹര്‍ജി തള്ളിയ സുപ്രീംകോടതി സര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ ജനത്തോടുള്ള വഞ്ചനയാണ്. ഇത് തീര്‍ത്തും തെറ്റാണ്. പരിരക്ഷ ജനപ്രതിനിധികള്‍ എന്ന നിലയില്‍ മാത്രമാണ്. സഭയുടെ പരിരക്ഷ ക്രിമിനല്‍ കുറ്റത്തില്‍ നിന്നുള്ള പരിരക്ഷയല്ല. 184-ാം അനുഛേദം തെറ്റായി വ്യാഖ്യാനിച്ചാണ് സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നതെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെ അതിര് സര്‍ക്കാര്‍ ലംഘിച്ചു. സര്‍ക്കാര്‍ ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക അവകാശം ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതിനാണ്. ഈ പ്രത്യേക അവകാശം പൊതുനിയമങ്ങളില്‍ നിന്ന് ഒഴിവാകാനുള്ള കവാടമല്ല. കേസുകള്‍ പിന്‍വലിക്കാനുള്ള അപേക്ഷ ഭരണഘടനാ തത്വങ്ങളോടുള്ള വഞ്ചന കൂടിയാണെന്നും കോടതി വ്യക്തമാക്കി. പൊതു മുതല്‍ നശിപ്പിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ ആവില്ലെന്നും കോടതി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് പുറമെ കേസില്‍ പ്രതികളായ വി. ശിവന്‍കുട്ടി, ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍, കെ. കുഞ്ഞമ്മദ്, സി.കെ. സദാശിവന്‍, കെ. അജിത് എന്നിവരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. 2015 മാര്‍ച്ച് 13 നാണ് വിവാദമായ നിയമസഭാ കയ്യാങ്കളി അരങ്ങേറിയത്. ബാര്‍കോഴ വിവാദത്തില്‍ ഉള്‍പ്പെട്ട അന്നത്തെ ധനമന്ത്രി കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന അന്നത്തെ പ്രതിപക്ഷത്തിന്റെ നിലപാടാണ് കയ്യാങ്കളിയില്‍ എത്തിയത്. സ്പീക്കറുടെ ഡയസുള്‍പ്പെടെ അടിച്ചുതകര്‍ത്തിരുന്നു.

Related Articles
Next Story
Share it