നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ദില്ലി: നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ ഹര്‍ജിയുമായി കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കണം എന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്റിംഗ് കോണ്‍സല്‍ ജി. പ്രകാശാണ് ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ സര്‍ക്കാര്‍ ആവശ്യം നേരത്ത ഹൈക്കോടതി തള്ളിയിരുന്നു. 2015ല്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് ഏറെ വിവാദമായ നിയസഭയിലെ കയ്യാങ്കളിയുണ്ടായത്. ബാര്‍ കോഴ വിവാദം കത്തി നില്‍ക്കെ 2015 മാര്‍ച്ച് 13നാണ് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കുകയും രാഷ്ട്രീയ കോലാഹലം സൃഷ്ടിക്കുകയും ചെയ്ത നിയമസഭാ […]

ദില്ലി: നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ ഹര്‍ജിയുമായി കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കണം എന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്റിംഗ് കോണ്‍സല്‍ ജി. പ്രകാശാണ് ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ സര്‍ക്കാര്‍ ആവശ്യം നേരത്ത ഹൈക്കോടതി തള്ളിയിരുന്നു. 2015ല്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് ഏറെ വിവാദമായ നിയസഭയിലെ കയ്യാങ്കളിയുണ്ടായത്.
ബാര്‍ കോഴ വിവാദം കത്തി നില്‍ക്കെ 2015 മാര്‍ച്ച് 13നാണ് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കുകയും രാഷ്ട്രീയ കോലാഹലം സൃഷ്ടിക്കുകയും ചെയ്ത നിയമസഭാ കയ്യാങ്കളി അരങ്ങേറിയത്.
അന്നത്തെ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരം തടസ്സപ്പെടുത്തിയ പ്രതിപക്ഷം സ്പീക്കറുടെ കസേരടയടക്കം മറിച്ചിടുകയായിരുന്നു.
കേസില്‍ ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍, വി. ശിവന്‍കുട്ടി, കെ. അജിത്ത് എന്നിവരടക്കം 6 ജനപ്രതിനിധികള്‍ക്കെതിരെയാണ് പൊതു മുതല്‍ നശിപ്പിച്ചതടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കണ്ടോന്‍മെന്റ് പൊലീസ് കേസ് എടുക്കുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തതത്.
എന്നാല്‍ ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിറകെ വി. ശിവന്‍ കുട്ടിയുടെ അപേക്ഷയില്‍ കേസ് പിന്‍ലിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങി. ഇത് സംബന്ധിച്ച ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു.

Related Articles
Next Story
Share it