കേരളത്തിന് ഒരേ വികാരം; ലക്ഷദ്വീപിന്റെ കാര്യത്തില്‍ നിയമസഭ പ്രമേയം പാസാക്കിയേക്കും; സൂചന നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: ലക്ഷദ്വീപിലെ കേന്ദ്ര ഇടപെടലിനെതിരെ കേരളത്തിലും പുറത്തും പ്രതിഷേധം വ്യാപകമാകുന്ന സാഹചര്യത്തില്‍ കേരള നിയമസഭ പ്രമേയം പാസാക്കിയേക്കും. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ സൂചന നല്‍കി. കേരളത്തില്‍ ഭരണപക്ഷ-പ്രതിപക്ഷ വ്യത്യാസമില്ലാതെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് നീക്കം. നിയമസഭ പ്രമേയം പാസാക്കണമെന്ന് കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം എല്‍ എ ആവശ്യപ്പെടുകയും മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു. ലക്ഷ്വദ്വീപിന്റെ കാര്യത്തില്‍ കേരളത്തിലെ എല്ലാവര്‍ക്കും കടുത്ത വികാരം തന്നെയാണ് ഉള്ളതെന്നും ലക്ഷദ്വീപ് ജനത […]

തിരുവനന്തപുരം: ലക്ഷദ്വീപിലെ കേന്ദ്ര ഇടപെടലിനെതിരെ കേരളത്തിലും പുറത്തും പ്രതിഷേധം വ്യാപകമാകുന്ന സാഹചര്യത്തില്‍ കേരള നിയമസഭ പ്രമേയം പാസാക്കിയേക്കും. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ സൂചന നല്‍കി. കേരളത്തില്‍ ഭരണപക്ഷ-പ്രതിപക്ഷ വ്യത്യാസമില്ലാതെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് നീക്കം.

നിയമസഭ പ്രമേയം പാസാക്കണമെന്ന് കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം എല്‍ എ ആവശ്യപ്പെടുകയും മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു. ലക്ഷ്വദ്വീപിന്റെ കാര്യത്തില്‍ കേരളത്തിലെ എല്ലാവര്‍ക്കും കടുത്ത വികാരം തന്നെയാണ് ഉള്ളതെന്നും ലക്ഷദ്വീപ് ജനത നമ്മുടെ സഹോദരങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദ്വീപിലെ പ്രശ്‌നങ്ങളില്‍ നിയമസഭ ഒരു പൊതുപ്രമേയം അംഗീകരിക്കുന്നത് ഔചിത്യപൂര്‍വമായ നടപടിയായിരിക്കും. അതിന് ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുമുണ്ട്. മുഖ്യമന്ത്രി വ്യക്തമാക്കി. ലക്ഷദ്വീപ് വിഷയത്തില്‍ സംയുക്ത നിലപാട് വേണമെന്ന് വിവിധ കോണുകളില്‍ നിന്നും ഉയരുന്നുണ്ടെന്നും ഇക്കര്യത്തിലുള്ള സര്‍ക്കാരിന്റെ നിലപാട് എന്തെന്നുമുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Related Articles
Next Story
Share it