കേരള അറബി മുന്‍ഷീസ് അസോ.ജില്ലാ കമ്മിറ്റി

കാസര്‍കോട്: കേരള അറബി മുന്‍ഷീസ് അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ബേക്കലില്‍ നടന്ന യോഗം മുന്‍ സംസ്ഥാന പ്രസിഡണ്ട് കണ്ണൂര്‍ അബ്ദുള്ള മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് ഖാദര്‍ മാഷ് മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. മജീദ് മാസ്റ്റര്‍ പ്രസംഗിച്ചു. ഇര്‍ഷാദ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.ഫിക്‌സേഷന്‍ നടപടികള്‍ എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കി അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ഉദ്യോഗാര്‍ത്ഥികളുടെയും ആശങ്ക പരിഹരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.പുതിയ ഭാരവാഹികള്‍: സിറാജുദ്ദീന്‍ എസ്.എം (പ്രസി.), എസ്.എ. അബ്ദുല്‍ റഹിമാന്‍, എ. മുഹമ്മദ് (വൈസ് പ്രസി.), മുഹമ്മദ് […]

കാസര്‍കോട്: കേരള അറബി മുന്‍ഷീസ് അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ബേക്കലില്‍ നടന്ന യോഗം മുന്‍ സംസ്ഥാന പ്രസിഡണ്ട് കണ്ണൂര്‍ അബ്ദുള്ള മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് ഖാദര്‍ മാഷ് മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. മജീദ് മാസ്റ്റര്‍ പ്രസംഗിച്ചു. ഇര്‍ഷാദ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
ഫിക്‌സേഷന്‍ നടപടികള്‍ എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കി അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ഉദ്യോഗാര്‍ത്ഥികളുടെയും ആശങ്ക പരിഹരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പുതിയ ഭാരവാഹികള്‍: സിറാജുദ്ദീന്‍ എസ്.എം (പ്രസി.), എസ്.എ. അബ്ദുല്‍ റഹിമാന്‍, എ. മുഹമ്മദ് (വൈസ് പ്രസി.), മുഹമ്മദ് ഇര്‍ഷാദ്. കെ (ജന.സെക്ര.), ഹലീമ മുഖീമുദ്ദീന്‍ (ജോ.സെക്ര.), യാസിര്‍ സി.എല്‍ (ട്രഷ.).

Related Articles
Next Story
Share it