നടിയെ പീഡിപ്പിച്ച കേസില്‍ പുനരന്വേഷണത്തിന് സര്‍ക്കാര്‍; വിചാരണ ആറുമാസത്തേക്ക് കൂടി നീട്ടണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍
കൊച്ചി: ഓടുന്ന കാറില്‍ പ്രമുഖ നടിയെ പീഡിപ്പിച്ച കേസില്‍ പുനരന്വേഷണത്തിന് സര്‍ക്കാര്‍ നീക്കം. കേസില്‍ വിചാരണ ആറുമാസത്തേക്ക് കൂടി നീട്ടണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചു. അതിനിടെ കേസുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്റെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള അനുമതിക്കായി അന്വേഷണ സംഘം കോടതിയെ സമീപിച്ചിട്ടുണ്ട്. നടന്‍ ദിലീപിന്റെ മുന്‍ സുഹൃത്ത് കൂടിയായ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നിര്‍ണായക വെളിപ്പെടുത്തലുകളാണ് ചാനല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രത്യേക സംഘം വീണ്ടും അന്വേഷണം തുടങ്ങിയിരിക്കുന്നത്. ദിലീപിനെതിരെ സംവിധായകന്‍ നല്‍കിയ […]

കൊച്ചി: ഓടുന്ന കാറില്‍ പ്രമുഖ നടിയെ പീഡിപ്പിച്ച കേസില്‍ പുനരന്വേഷണത്തിന് സര്‍ക്കാര്‍ നീക്കം. കേസില്‍ വിചാരണ ആറുമാസത്തേക്ക് കൂടി നീട്ടണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചു. അതിനിടെ കേസുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്റെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള അനുമതിക്കായി അന്വേഷണ സംഘം കോടതിയെ സമീപിച്ചിട്ടുണ്ട്.
നടന്‍ ദിലീപിന്റെ മുന്‍ സുഹൃത്ത് കൂടിയായ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നിര്‍ണായക വെളിപ്പെടുത്തലുകളാണ് ചാനല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രത്യേക സംഘം വീണ്ടും അന്വേഷണം തുടങ്ങിയിരിക്കുന്നത്. ദിലീപിനെതിരെ സംവിധായകന്‍ നല്‍കിയ പരാതി പ്രത്യേക അന്വേഷണസംഘമാകും അന്വേഷിക്കുക.
നിലവിലെ അന്വേഷണ സംഘം കേസിലെ വിചാരണ നടപടികളെയെും സഹായിക്കും. മൊഴിയുടെ വിശദാംശങ്ങള്‍ സീല്‍ ചെയ്ത കവറില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിച്ചു. ഈ മാസം 20ന് മുമ്പ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. പ്രോസിക്യൂട്ടര്‍ രാജിവെച്ചതിനാല്‍ കേസുമായി ബന്ധപ്പെട്ട മറ്റു ഹരജികളും ഒന്നിച്ച് പരിഗണിക്കും.