കെ.ഇ.എ പുതിയ കമ്മിറ്റി നിലവില്‍ വന്നു
കുവൈത്ത്: കുവൈത്തിലെ കാസര്‍കോട് ജില്ലക്കാരുടെ പൊതുവേദിയായ കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ (കെ.ഇ.എ) ജനറല്‍ കൗണ്‍സില്‍ യോഗം അബ്ബാസിയ സെന്‍ട്രല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ കെ.ഇ.എ പ്രസിഡണ്ട് പി.എ. നാസറിന്റെ അധ്യക്ഷതയില്‍ ചീഫ് പാട്രോണ്‍ സത്താര്‍ കുന്നില്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഷിക റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി സുധന്‍ ആവിക്കരയും സാമ്പത്തിക റിപ്പോര്‍ട്ട് ട്രഷറര്‍ സി.എച്ച് മുഹമ്മദ് കുഞ്ഞിയും ഓഡിറ്റ് റിപ്പോര്‍ട്ട് രാമകൃഷ്ണന്‍ കള്ളാറും അവതരിപ്പിച്ചു. റിട്ടേണിംഗ് ഓഫീസര്‍മാരായ സലാം കളനാട്, അഷ്‌റഫ് അയ്യൂര്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.ഭാരവാഹികള്‍: രാമകൃഷ്ണന്‍ കള്ളാര്‍ […]

കുവൈത്ത്: കുവൈത്തിലെ കാസര്‍കോട് ജില്ലക്കാരുടെ പൊതുവേദിയായ കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ (കെ.ഇ.എ) ജനറല്‍ കൗണ്‍സില്‍ യോഗം അബ്ബാസിയ സെന്‍ട്രല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ കെ.ഇ.എ പ്രസിഡണ്ട് പി.എ. നാസറിന്റെ അധ്യക്ഷതയില്‍ ചീഫ് പാട്രോണ്‍ സത്താര്‍ കുന്നില്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഷിക റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി സുധന്‍ ആവിക്കരയും സാമ്പത്തിക റിപ്പോര്‍ട്ട് ട്രഷറര്‍ സി.എച്ച് മുഹമ്മദ് കുഞ്ഞിയും ഓഡിറ്റ് റിപ്പോര്‍ട്ട് രാമകൃഷ്ണന്‍ കള്ളാറും അവതരിപ്പിച്ചു. റിട്ടേണിംഗ് ഓഫീസര്‍മാരായ സലാം കളനാട്, അഷ്‌റഫ് അയ്യൂര്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികള്‍: രാമകൃഷ്ണന്‍ കള്ളാര്‍ (പ്രസി.), ഹമീദ് മധൂര്‍ (ജന. സെക്ര.), അസീസ് തളങ്കര (ട്രഷ.), ഫൈസല്‍ സി.എച്ച് (ഓര്‍ഗനൈസിംഗ് സെക്ര.), ഹനീഫ പാലായി (ചീഫ് കോര്‍ഡിനേറ്റര്‍), വിമല്‍ ശിവന്‍ (ഓഡിറ്റര്‍), മുഹമ്മദ് കുഞ്ഞി സി.എച്ച്, ഹാരിസ് മുട്ടുന്തല, സുബൈര്‍ കാടങ്കോട്, ഖാദര്‍ കടവത്ത് (വൈസ് പ്രസി.), റഹീം ആരിക്കാടി, പ്രശാന്ത് നെല്ലിക്കാട്ട്, യാദവ് ഹോസ്ദുര്‍ഗ്, സുരേന്ദ്രന്‍ മുങ്ങത്ത് (സെക്ര.), ജലീല്‍ ആരിക്കാടി (ജോയിന്റ് ട്രഷ.).
ഖലീല്‍ അഡൂര്‍, അപ്‌സര മഹമൂദ്, അഷ്‌റഫ് തൃക്കരിപ്പൂര്‍, അബ്ദുല്ല കടവത്ത്, നവാസ് പള്ളിക്കാല്‍, സമദ് കൊട്ടോടി, ഹമീദ് എസ്.എം., അഷ്‌റഫ് കുച്ചാണം, ഫായിസ് ബേക്കല്‍, റഫീഖ് ഒളവറ സംസാരിച്ചു. ശ്രീനിവാസന്‍ സ്വാഗതവും അസീസ് തളങ്കര നന്ദിയും പറഞ്ഞു.
നൗഷാദ് തിഡില്‍, അനുരാജ് ശ്രീധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ കെ.ഇ.എ ബാന്റ് ഗാനമേളയും അരങ്ങേറി.