കെ.ഇ.എ കുവൈത്ത് കാസര്‍കോട് ഉത്സവ് ആവേശകരമായി
കുവൈത്ത്: കുവൈത്തിലെ ആദ്യ ജില്ലാ സംഘടനയായ കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ (കെ.ഇ. എ) കുവൈത്ത് സംഘടിപ്പിച്ച 19-ാമത് മെട്രോ മെഡിക്കല്‍സ് കാസര്‍കോട് ഉത്സവ്-2024 ജനസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. അബ്ബാസിയ ആസ്പയര്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടി കെ.ഇ.എ പ്രസിഡണ്ട് രാമകൃഷ്ണന്‍ കള്ളാറിന്റെ അധ്യക്ഷതയില്‍ മെട്രോ മെഡിക്കല്‍ ഗ്രൂപ്പ് സി.ഇ.ഒയും ചെയര്‍മാനുമായ ഹംസ പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു. ഫര്‍വാനിയ ഗവര്‍ണറേറ്റ് സുരക്ഷാ ഡയറക്ടറേറ്റ് ചെയര്‍മാന്‍ ബ്രിഗേഡിയര്‍ ജനറല്‍ സലാഹ് സാദ് ദആസ് മുഖ്യാതിഥിയായിരുന്നു. അദ്ദേഹത്തിന് ഖലീല്‍ അഡൂര്‍, […]

കുവൈത്ത്: കുവൈത്തിലെ ആദ്യ ജില്ലാ സംഘടനയായ കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ (കെ.ഇ. എ) കുവൈത്ത് സംഘടിപ്പിച്ച 19-ാമത് മെട്രോ മെഡിക്കല്‍സ് കാസര്‍കോട് ഉത്സവ്-2024 ജനസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. അബ്ബാസിയ ആസ്പയര്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടി കെ.ഇ.എ പ്രസിഡണ്ട് രാമകൃഷ്ണന്‍ കള്ളാറിന്റെ അധ്യക്ഷതയില്‍ മെട്രോ മെഡിക്കല്‍ ഗ്രൂപ്പ് സി.ഇ.ഒയും ചെയര്‍മാനുമായ ഹംസ പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു. ഫര്‍വാനിയ ഗവര്‍ണറേറ്റ് സുരക്ഷാ ഡയറക്ടറേറ്റ് ചെയര്‍മാന്‍ ബ്രിഗേഡിയര്‍ ജനറല്‍ സലാഹ് സാദ് ദആസ് മുഖ്യാതിഥിയായിരുന്നു. അദ്ദേഹത്തിന് ഖലീല്‍ അഡൂര്‍, രാമകൃഷ്ണന്‍ കള്ളാര്‍ എന്നിവര്‍ സ്‌നേഹോപഹാരം നല്‍കി. ജനറല്‍ സെക്രട്ടറി ഹമീദ് മധൂര്‍ സംഘടനയുടെ നാള്‍വഴികള്‍ വിശദീകരിച്ചു. കെ.ഇ.എയുടെ ആറാമത് കമ്മ്യൂണിറ്റി എക്‌സലന്‍സി അവാര്‍ഡ് ജേതാവായ റഫീഖ് അഹ്മദിനെ (എം.ഡി, മംഗോ ഹൈപ്പര്‍ മാര്‍ക്കറ്റ്) ഉപദേശക സമിതി അംഗം സലാം കളനാട് സദസിന് പരിചയപ്പെടുത്തി. ചെയര്‍മാന്‍ ഖലീല്‍ അഡൂര്‍ പൊന്നാട അണിയിച്ച് ആദരിച്ചു. സംഘടനയുടെ ഉപഹാരം പ്രസിഡണ്ട് രാമകൃഷ്ണന്‍ കള്ളാര്‍ കൈമാറി. കുവൈത്തിലെ സാമൂഹിക പ്രവര്‍ത്തകന്‍ ഖാദര്‍ കൈതക്കാടിന് അഡൈ്വസറി ബോര്‍ഡ് അംഗം നൗഷാദ് തിടില്‍ ഉപഹാരം നല്‍കി. ചെയര്‍മാന്‍ ഖലീല്‍ അഡൂര്‍, പാട്രണ്‍ അപ്‌സര മുഹമ്മദ്, വൈസ് പ്രസിഡണ്ട് സി.എച്ച് മുഹമ്മദ് കുഞ്ഞി, മലബാര്‍ ഗോള്‍ഡ് കണ്‍ട്രി ഹെഡ് അഫ്‌സല്‍ ഖാന്‍, ലുലു ഗ്രൂപ്പ് പ്രതിനിധി അബ്ദുല്‍ ഖാദര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്കായി കളര്‍ ഡ്രോയിങ് മത്സരവും കെ.ഇ.എ കലാകാരന്‍മാര്‍ അവതരിപ്പിച്ച ഗാനമേളയും ദഫ് മുട്ട്, നൃത്തം എന്നിവയും അരങ്ങേറി. നാട്ടില്‍ നിന്നെത്തിയ ഗായകരായ ദീപക് നായര്‍, ഇമ്രാന്‍ ഖാന്‍, കീര്‍ത്തന എന്നിവര്‍ക്കൊപ്പം മാപ്പിളപ്പാട്ടിന്റെ മനംകവരുന്ന ഇശലുകളുമായി കണ്ണൂര്‍ സീനത്തും വേദിയിലെത്തി. പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ശ്രീനിവാസന്‍ സ്വാഗതവും ട്രഷറര്‍ അസീസ് തളങ്കര നന്ദിയും പറഞ്ഞു.