കെഇഎ കുവൈത്ത് വിദ്യാഭ്യാസ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കുവൈത്ത്: കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ (കെഇഎ) കുവൈത്ത് 'കെഇഎ-സഗീര്‍ തൃക്കരിപ്പൂര്‍ മെമ്മോറിയല്‍ എഡ്യൂക്കേഷണല്‍ അവാര്‍ഡ്' എന്ന നാമധേയത്തില്‍ ഈ വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കെഇഎ. ഉപദേശക സമിതി അംഗം മുനീര്‍ കുണിയ കണ്‍വീനറായ കെഇഎ വിദ്യാഭ്യാസ അവാര്‍ഡ് സമിതി എസ്എസ്എല്‍സി, സിബിഎസ്ഇ, പ്ലസ്ടു തലങ്ങളില്‍ ഉന്നത വിജയം നേടിയ 50ഓളം വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ക്കായി തിരഞ്ഞെടുത്തു. കെഇഎ ആക്ടിങ് പ്രസിഡന്റ് നാസ്സര്‍ ചുള്ളിക്കരയുടെ അധ്യക്ഷതയില്‍ ഫര്‍വാനിയ ബദര്‍ സമയില്‍ നടന്ന അവാര്‍ഡ് പ്രഖ്യാപനചടങ്ങ് കെഇഎ ഉപദേശക […]

കുവൈത്ത്: കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ (കെഇഎ) കുവൈത്ത് 'കെഇഎ-സഗീര്‍ തൃക്കരിപ്പൂര്‍ മെമ്മോറിയല്‍ എഡ്യൂക്കേഷണല്‍ അവാര്‍ഡ്' എന്ന നാമധേയത്തില്‍ ഈ വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
കെഇഎ. ഉപദേശക സമിതി അംഗം മുനീര്‍ കുണിയ കണ്‍വീനറായ കെഇഎ വിദ്യാഭ്യാസ അവാര്‍ഡ് സമിതി എസ്എസ്എല്‍സി, സിബിഎസ്ഇ, പ്ലസ്ടു തലങ്ങളില്‍ ഉന്നത വിജയം നേടിയ 50ഓളം വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ക്കായി തിരഞ്ഞെടുത്തു.
കെഇഎ ആക്ടിങ് പ്രസിഡന്റ് നാസ്സര്‍ ചുള്ളിക്കരയുടെ അധ്യക്ഷതയില്‍ ഫര്‍വാനിയ ബദര്‍ സമയില്‍ നടന്ന അവാര്‍ഡ് പ്രഖ്യാപനചടങ്ങ് കെഇഎ ഉപദേശക സമിതി ചെയര്‍മാന്‍ ഖലീല്‍ അടൂര്‍ ഉദ്ഘാടനം ചെയ്തു.
കെഇഎ ജനറല്‍ സെക്രട്ടറി സുധന്‍ അവിക്കര, ഉപദേശക സമിതി അംഗങ്ങളായ സലാം കളനാട്, ഹമീദ് മധൂര്‍, മുനാവര്‍ മുഹമ്മദ് സംസാരിച്ചു.
ചെയര്‍മാന്‍ ഖലീല്‍ അടൂര്‍, ഉപദേശക സമിതിയംഗം മുനാവര്‍ മുഹമ്മദ്, ആക്ടിങ് പ്രസിഡന്റ് നാസ്സര്‍ ചുള്ളിക്കര, ജനറല്‍ സെക്രട്ടറി സുധന്‍ അവിക്കര എന്നിവര്‍ വിവിധ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
കെഇഎ ചീഫ് കോഓര്‍ഡിനേറ്റര്‍ അസീസ് തളങ്കര, വിദ്യാഭ്യാസ അവാര്‍ഡ് സമിതി അംഗങ്ങളായ രാജേഷ്, ഖാലിദ് എന്നിവര്‍ സംബന്ധിച്ചു.
കെഇഎ വിദ്യാഭ്യാസ അവാര്‍ഡ് കമ്മിറ്റി ജോ. കണ്‍വീനര്‍ ശ്രീനിവാസന്‍ സ്വാഗതവും കെഇഎ ട്രഷറര്‍ മുഹമ്മദ് കുഞ്ഞി സിഎച്ച് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it