ലീഗ് പതാക അഴിച്ചുവെക്കാന്‍ താന്‍ പറഞ്ഞിട്ടില്ല; താന്‍ നിര്‍ദ്ദേശിച്ച പ്രകാരമാണ് രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ ഹരിത പതാക അഴിച്ചുമാറ്റിയതെന്ന വാര്‍ത്തകള്‍ക്കെതിരെ കെ സി വേണുഗോപാല്‍ എംപി പരാതി നല്‍കി

കൊച്ചി: വയനാട്ടില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത പരിപാടിയില്‍ മുസ്ലിം ലീഗിന്റെ ഹരിത പതാക അഴിച്ചുവെപ്പിച്ചുവെന്ന വാര്‍ത്തകള്‍ക്കെതിരെ കെ സി വേണുഗോപാല്‍ എംപി പരാതി നല്‍കി. രാഹുല്‍ഗാന്ധി വയനാട്ടില്‍ നടത്തിയ റോഡ് ഷോയില്‍ കെ സി വേണുഗോപാല്‍ ഇടപെട്ട് ലീഗിന്റെ പതാക അഴിച്ചുവെപ്പിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്കെതിരെയാണ് അദ്ദേഹം സൈബര്‍ പോലീസില്‍ പരാതി നല്‍കിയത്. വാര്‍ത്തയ്ക്ക് ശക്തിപകരാന്‍ താന്‍ നിര്‍ദ്ദേശിച്ച പ്രകാരമാണ് ഹരിത പതാക അഴിച്ചുമാറ്റിയതെന്ന വിധത്തില്‍ ചില മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്ത അസംബന്ധമാണെന്നും ഇതിനെതിരേ എറണാകുളം സൈബര്‍ പോലിസ് […]

കൊച്ചി: വയനാട്ടില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത പരിപാടിയില്‍ മുസ്ലിം ലീഗിന്റെ ഹരിത പതാക അഴിച്ചുവെപ്പിച്ചുവെന്ന വാര്‍ത്തകള്‍ക്കെതിരെ കെ സി വേണുഗോപാല്‍ എംപി പരാതി നല്‍കി. രാഹുല്‍ഗാന്ധി വയനാട്ടില്‍ നടത്തിയ റോഡ് ഷോയില്‍ കെ സി വേണുഗോപാല്‍ ഇടപെട്ട് ലീഗിന്റെ പതാക അഴിച്ചുവെപ്പിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്കെതിരെയാണ് അദ്ദേഹം സൈബര്‍ പോലീസില്‍ പരാതി നല്‍കിയത്.

വാര്‍ത്തയ്ക്ക് ശക്തിപകരാന്‍ താന്‍ നിര്‍ദ്ദേശിച്ച പ്രകാരമാണ് ഹരിത പതാക അഴിച്ചുമാറ്റിയതെന്ന വിധത്തില്‍ ചില മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്ത അസംബന്ധമാണെന്നും ഇതിനെതിരേ എറണാകുളം സൈബര്‍ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം.പി അറിയിച്ചു.

തനിക്ക് അപകീര്‍ത്തികരമായ തരത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച മലയാളം ചാനലിന് എതിരേയും നിയമ നടപടി സ്വീകരിക്കും. പരാജയ ഭീതിപൂണ്ട എതിര്‍പക്ഷം പ്രചരിപ്പിക്കുന്ന കള്ളങ്ങള്‍ അതേപടി ഏറ്റുപിടിക്കുന്നത് മാധ്യമ ധാര്‍മ്മികതയ്ക്ക് ചേര്‍ന്നതല്ലെന്നും ഇത് സമൂഹത്തില്‍ ഭിന്നത ഉണ്ടാക്കാന്‍ ഇടയാക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.

Related Articles
Next Story
Share it