ഉമ്മന്‍ ചാണ്ടിയെ രാഷ്ട്രീയം പഠിപ്പിക്കാന്‍ ആരും വളര്‍ന്നിട്ടില്ല; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ.സി.ജോസഫ്

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ വിവാദം തുടരുന്നതിനിടെ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ.സി.ജോസഫ്. ഉമ്മന്‍ ചാണ്ടിയെ രാഷ്ട്രീയം പഠിപ്പിക്കാന്‍ ആരും വളര്‍ന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെ ആക്ഷേപിച്ചര്‍ക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന നേതൃത്വം തയ്യാറായില്ലെന്നും ചിലര്‍ക്കെതിരെ മാത്രം നടപടിയെടുക്കുന്നത് ശരിയല്ലെന്നും കെ.സി.ജോസഫ് ആരോപിച്ചു. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ നേരത്തെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. കോട്ടയം ഡി.സി.സി അധ്യക്ഷന്‍ സ്ഥാനമേല്‍ക്കുന്ന ചടങ്ങിലായിരുന്നു ചെന്നിത്തല തുറന്നടിച്ചത്. തന്നോട് കൂടിയാലോചിച്ചില്ലെങ്കിലും ഉമ്മന്‍ചാണ്ടിയോട് ആലോചിക്കണമായിരുന്നു. പ്രായത്തിന്റെ കാര്യം പറഞ്ഞ് മാറ്റിനിര്‍ത്തേണ്ട. […]

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ വിവാദം തുടരുന്നതിനിടെ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ.സി.ജോസഫ്. ഉമ്മന്‍ ചാണ്ടിയെ രാഷ്ട്രീയം പഠിപ്പിക്കാന്‍ ആരും വളര്‍ന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെ ആക്ഷേപിച്ചര്‍ക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന നേതൃത്വം തയ്യാറായില്ലെന്നും ചിലര്‍ക്കെതിരെ മാത്രം നടപടിയെടുക്കുന്നത് ശരിയല്ലെന്നും കെ.സി.ജോസഫ് ആരോപിച്ചു.

കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ നേരത്തെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. കോട്ടയം ഡി.സി.സി അധ്യക്ഷന്‍ സ്ഥാനമേല്‍ക്കുന്ന ചടങ്ങിലായിരുന്നു ചെന്നിത്തല തുറന്നടിച്ചത്. തന്നോട് കൂടിയാലോചിച്ചില്ലെങ്കിലും ഉമ്മന്‍ചാണ്ടിയോട് ആലോചിക്കണമായിരുന്നു. പ്രായത്തിന്റെ കാര്യം പറഞ്ഞ് മാറ്റിനിര്‍ത്തേണ്ട. തനിക്ക് 64 വയസേയുള്ളൂ. ഉമ്മന്‍ചാണ്ടിയെ മാറ്റിനിര്‍ത്താന്‍ ആര്‍ക്കും കഴിയില്ല. താനും ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസിനെ നയിച്ച 17 വര്‍ഷകാലം വലിയ നേട്ടം കൈവരിച്ചു. അധികാരം കിട്ടിയപ്പോള്‍ താന്‍ ധാര്‍ഷ്ട്യം കാട്ടിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

ഇതിന് പിന്നാലെയാണ് കെ സി ജോസഫും നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. ചെന്നിത്തല പിണറായിയെ മുള്‍മുനയില്‍ നിര്‍ത്തിയ നേതാവാണെന്നും എന്നാല്‍, മെയ് രണ്ടിനു ശേഷം ചെന്നിത്തല മോശക്കാരനായി എന്നും അദ്ദേഹം പറഞ്ഞു. മികച്ച പ്രതിപക്ഷ നേതാവായിരുന്ന ചെന്നിത്തലയുടെ മുകളില്‍ തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ കെട്ടിവെക്കാന്‍ ശ്രമിച്ചെന്നും കെ.സി.ജോസഫ് കുറ്റപ്പെടുത്തി.

Related Articles
Next Story
Share it