ഐശ്വര്യ കേരളയാത്രയില്‍ പങ്കെടുക്കാന്‍ സാധിച്ചത് ഹജറുല്‍ അസ് വദ് ചുംബിച്ചത് പോലുള്ള അനുഭവമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി അബു

ഹരിപ്പാട്: ഐശ്വര്യ കേരളയാത്രയില്‍ പങ്കെടുക്കാന്‍ സാധിച്ചത് ഹജറുല്‍ അസ് വദ് ചുംബിച്ചത് പോലുള്ള അനുഭവമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി അബു. ഐശ്വര്യകേരള യാത്ര പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സ്വന്തം നാട്ടില്‍ എത്തിയപ്പോഴായിരുന്നു സംഭവം. സ്വീകരണത്തില്‍ സംസാരിക്കവെയാണ് അബുവിന്റെ പ്രസ്താവന. യോഗത്തില്‍ പങ്കെടുക്കാന്‍ സാധിച്ചത് കഅബയിലെ ഹജറുല്‍ അസ്വദ് ചുംബിച്ചത് പോലെയുള്ള അനുഭവമാണ് നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. കാസര്‍കോട്ട് നിന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച യാത്രയില്‍ പലയിടത്തും വലിയ തിരക്കായിരുന്നെന്നും ഇപ്പോള്‍ ഹരിപ്പാട് വെച്ചാണ് പങ്കെടുക്കാന്‍ […]

ഹരിപ്പാട്: ഐശ്വര്യ കേരളയാത്രയില്‍ പങ്കെടുക്കാന്‍ സാധിച്ചത് ഹജറുല്‍ അസ് വദ് ചുംബിച്ചത് പോലുള്ള അനുഭവമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി അബു. ഐശ്വര്യകേരള യാത്ര പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സ്വന്തം നാട്ടില്‍ എത്തിയപ്പോഴായിരുന്നു സംഭവം. സ്വീകരണത്തില്‍ സംസാരിക്കവെയാണ് അബുവിന്റെ പ്രസ്താവന. യോഗത്തില്‍ പങ്കെടുക്കാന്‍ സാധിച്ചത് കഅബയിലെ ഹജറുല്‍ അസ്വദ് ചുംബിച്ചത് പോലെയുള്ള അനുഭവമാണ് നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു.

കാസര്‍കോട്ട് നിന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച യാത്രയില്‍ പലയിടത്തും വലിയ തിരക്കായിരുന്നെന്നും ഇപ്പോള്‍ ഹരിപ്പാട് വെച്ചാണ് പങ്കെടുക്കാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ ഉംറക്ക് പോയപ്പോള്‍ വലിയ തിരക്കില്ലാതെ ഹജറുല്‍ അസ്വദ് ചുംബിക്കാന്‍ സാധിച്ച അനുഭവം വിവരിച്ചതിന് ശേഷമാണ്, ഹരിപ്പാട്ടെ സ്വീകരണയോഗത്തില്‍ പങ്കെടുക്കാന്‍ സാധിച്ചത് ഹജറുല്‍ അസ്വദ് മുത്തിയപ്പോള്‍ ലഭിച്ച അനുഭൂതിയോട് കെ സി അബു തുലനപ്പെടുത്തിയത്.

Related Articles
Next Story
Share it