കാസര്‍കോട്: ഗവ.എല്‍.പി സ്കൂള്‍ കയ്യൂര്‍ 100-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഡിസംബറില്‍ കയ്യൂരില്‍ നടത്തുന്ന അഖിലേന്ത്യാ പ്രദര്‍ശനം ‘കയ്യൂര്‍ ഫെസ്റ്റി’ ന്റെ ലോഗോ മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. സംഘടക സമിതി ചെയര്മാന് എം. രാജാഗോപാലന്‍ എമര്‍ജന്‍സി എം.എല്‍.എ, സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്ഷാനവാസ് പാദൂര്‍, സംഘടക സമിതി ജനറല്‍ കണ്‍വീനര്‍ മധുസൂദനന് മാസ്റ്റര്‍, സംഘടക സമിതി കണ്‍വീനര്‍ എം. രാജീവന്, സംഘടക സമിതി എക്സിക്യൂട്ടീവ് അംഗങ്ങളായ രാധാകൃഷ്ണന്. കെ, സാജേഷ് കെ.സി, സോനാ അനീഷ്, വിജയകുമാര്‍ കെ.പി, സുനില്‍. സി.പി, സുരേഷ്. വി, വിജേഷ് എന്‍. പി സംസാരിച്ചു. ദേശീയ സംസ്ഥാന അവാര്‍ഡ് ജേതാവ് ചട്ടഞ്ചാല്‍ സ്കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ രതീഷ് മാസ്റ്റര്‍ ആണ് ലോഗോ ഡിസൈന്‍ ചെയ്തത്.