അമിതവേഗതയിലെത്തിയ കാറിടിച്ച് രണ്ട് കാല്‍നടയാത്രക്കാര്‍ മരിച്ചു

ഉഡുപ്പി: അമിതവേഗതയിലെത്തിയ കാറിടിച്ച് രണ്ട് കാല്‍നടയാത്രക്കാര്‍ മരിച്ചു. ഉഡുപ്പി ജില്ലയിലെ കൗപ്പ് യെര്‍മലിനടുത്ത് വെള്ളിയാഴ്ചയാണ് അപകടം. യെര്‍മലിലെ സഞ്ജീവ ദേവദിഗ, ഉത്തര്‍പ്രദേശ് സ്വദേശിയായ അരവിന്ദ് എന്നിവരാണ് മരിച്ചത്. ഉഡുപ്പിയില്‍ നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന ആള്‍ട്ടോ കാര്‍ ഇടിച്ചുകയറുകയായിരുന്നു. മുദിപ്പുവിലെ സനത്ത് ആണ് കാര്‍ ഓടിച്ചിരുന്നത് എന്ന് വ്യക്തമായിട്ടുണ്ട്. പഡുബിദ്രി പോലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റര്‍ ചെയ്തു.

ഉഡുപ്പി: അമിതവേഗതയിലെത്തിയ കാറിടിച്ച് രണ്ട് കാല്‍നടയാത്രക്കാര്‍ മരിച്ചു. ഉഡുപ്പി ജില്ലയിലെ കൗപ്പ് യെര്‍മലിനടുത്ത് വെള്ളിയാഴ്ചയാണ് അപകടം. യെര്‍മലിലെ സഞ്ജീവ ദേവദിഗ, ഉത്തര്‍പ്രദേശ് സ്വദേശിയായ അരവിന്ദ് എന്നിവരാണ് മരിച്ചത്. ഉഡുപ്പിയില്‍ നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന ആള്‍ട്ടോ കാര്‍ ഇടിച്ചുകയറുകയായിരുന്നു.

മുദിപ്പുവിലെ സനത്ത് ആണ് കാര്‍ ഓടിച്ചിരുന്നത് എന്ന് വ്യക്തമായിട്ടുണ്ട്. പഡുബിദ്രി പോലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റര്‍ ചെയ്തു.

Related Articles
Next Story
Share it