കത്‌വ ഫണ്ട് തിരിമറി: യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ രാജിവെച്ചു

കോഴിക്കോട്: കത്‌വ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് കേസെടുത്തതിന് പിന്നാലെ യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ രാജിവെച്ചു. ദേശീയ അധ്യക്ഷന്‍ ഖാദര്‍ മെയ്തീന് രാജി സമര്‍പ്പിച്ചു. ലീഗ് നേതൃത്വം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാജി. ഫണ്ട് തട്ടിപ്പ് പരാതിയില്‍ കഴിഞ്ഞ ദിവസമാണ് യൂത്ത് ലീഗ് നേതാക്കളായ സി കെ സുബൈര്‍, പി കെ ഫിറോസ് എന്നിവര്‍ക്കെതിരെ കേസെടുത്തത്. യൂത്ത് ലീഗ് മുന്‍ നേതാവ് യൂസഫ് പടനിലത്തിന്റെ പരാതിയില്‍ കുന്ദമംഗലം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. […]

കോഴിക്കോട്: കത്‌വ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് കേസെടുത്തതിന് പിന്നാലെ യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ രാജിവെച്ചു. ദേശീയ അധ്യക്ഷന്‍ ഖാദര്‍ മെയ്തീന് രാജി സമര്‍പ്പിച്ചു. ലീഗ് നേതൃത്വം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാജി. ഫണ്ട് തട്ടിപ്പ് പരാതിയില്‍ കഴിഞ്ഞ ദിവസമാണ് യൂത്ത് ലീഗ് നേതാക്കളായ സി കെ സുബൈര്‍, പി കെ ഫിറോസ് എന്നിവര്‍ക്കെതിരെ കേസെടുത്തത്.

യൂത്ത് ലീഗ് മുന്‍ നേതാവ് യൂസഫ് പടനിലത്തിന്റെ പരാതിയില്‍ കുന്ദമംഗലം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൊതുജനങ്ങളില്‍ നിന്ന് പണം പിരിച്ച് വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി വകമാറ്റിയെന്നായിരുന്നു പരാതി. ഐപിസി 420 അനുസരിച്ച് വഞ്ചനാകുറ്റമാണ് രജിസ്റ്റര്‍ ചെയ്തത്. പരാതിക്കാരനോട് തെളിവുകള്‍ ഹാജരാക്കാന്‍ പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.

Related Articles
Next Story
Share it