കെ.എ.ടി.എഫ് സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

കാസര്‍കോട്: കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (കെ.എ.ടി.എഫ്) 64-ാമത് സംസ്ഥാന സമ്മേളനത്തിന്റെ തുടക്കം കുറിച്ച് സംസ്ഥാന പ്രസിഡണ്ട് എം.പി. അബ്ദുല്‍ ഖാദര്‍ സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം എം.പി. അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. കെ.എ.ടി.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.എ റസാഖ് അധ്യക്ഷത വഹിച്ചു. പി.കെ. ഷാക്കിര്‍, വി.പി താജുദ്ദീന്‍, നൂറുല്‍ അമീന്‍ പാലക്കാട്, ഷഹീദ് എം.ടി.പി. കാസര്‍കോട്, ഇബ്രാഹിം കുട്ടി കണ്ണൂര്‍, പി.കെ. ജാഫര്‍ വയനാട്, ജൈസല്‍ കോഴിക്കോട്, […]

കാസര്‍കോട്: കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (കെ.എ.ടി.എഫ്) 64-ാമത് സംസ്ഥാന സമ്മേളനത്തിന്റെ തുടക്കം കുറിച്ച് സംസ്ഥാന പ്രസിഡണ്ട് എം.പി. അബ്ദുല്‍ ഖാദര്‍ സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം എം.പി. അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. കെ.എ.ടി.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.എ റസാഖ് അധ്യക്ഷത വഹിച്ചു. പി.കെ. ഷാക്കിര്‍, വി.പി താജുദ്ദീന്‍, നൂറുല്‍ അമീന്‍ പാലക്കാട്, ഷഹീദ് എം.ടി.പി. കാസര്‍കോട്, ഇബ്രാഹിം കുട്ടി കണ്ണൂര്‍, പി.കെ. ജാഫര്‍ വയനാട്, ജൈസല്‍ കോഴിക്കോട്, സി.പി. മുഹമ്മദ് കുട്ടി മലപ്പുറം, എം.ടി.എ. നാസര്‍ പാലക്കാട്, മുഹ്‌സിന്‍ തൃശൂര്‍, സി.എസ്. സിദ്ദീഖ് എറണാകുളം, മുഹമ്മദ് ഫൈസല്‍ ആലപ്പുഴ, മൊയ്തീന്‍ കുട്ടി ഇടുക്കി, മുഹമ്മദ് യാസീന്‍ കോട്ടയം, ഇക്ബാല്‍ പത്തനംതിട്ട, അഹ്‌മദ് ഉഖൈല്‍ കൊല്ലം, മുഹമ്മദ് തിരുവനന്തപുരം, ടി.പി. റഹീം എന്നിവര്‍ പ്രസംഗിച്ചു.

'ബഹുസ്വരത രാഷ്ട്ര നന്മയ്ക്ക്' എന്ന പ്രമേയവുമായി നടത്തപ്പെടുന്ന സമ്മേളനത്തില്‍ നിന്നും ഉദ്ഘാടന സമ്മേളനം, അധ്യാപക ശക്തി പ്രകടനം, പൊതുസമ്മേളനവും പാണക്കാട് ഹൈദരലി തങ്ങളോടുള്ള ആദര സൂചകമായി ഒഴിവാക്കിയതായി സംസ്ഥാന നേതാക്കള്‍ അറിയിച്ചു.

കേരളത്തിന്റെ മതമൈത്രിക്കും സൗഹാര്‍ദ്ദത്തിനും ഒട്ടനേകം സംഭാവനകള്‍ ചെയ്ത മഹത് വ്യക്തിത്വമായിരുന്നു പാണക്കാട് ഹൈദരലി തങ്ങളെന്നും സര്‍വ്വ മത സൗഹാര്‍ദ്ദത്തിന്റെ അമ്പാസിഡറായിരുന്നു അദ്ദേഹമെന്നും സി.ടി. അഹ്‌മദലി പറഞ്ഞു. കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംഘടിപ്പിച്ച പാണക്കാട് ഹൈദരലി തങ്ങള്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ: ഹുസൈന്‍ മടവൂര്‍ മുഖ്യത്രിഥിയായി. കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി. മൂസാ ബി ചെര്‍ക്കള, എ.എം. കടവത്ത്, കെ.എം. ബഷീര്‍, അഡ്വ: വി.എം. മുനീര്‍, അബ്ബാസ് ബീഗം, എ. അഹ്‌മദാജി, പി.കെ. ഹസൈനാര്‍, മാഹിന്‍ മുണ്ടക്കെ, എം.എ. മക്കാര്‍, എം.കെ. അലി, ഇബ്രാഹിം മുതൂര്‍, പി.മൂസക്കുട്ടി, ടി.പി. അബ്ദുല്‍ ഹഖ്, മാഹിന്‍ ബാഖവി, പി.പി നസീമ, ബീഫാത്തിമ ഇബ്രാഹിം, സുഫൈജ അബൂബക്കര്‍, ബി.എസ്. സൈനുദീന്‍, ലത്തീഫ് പാണലം, എം.എ. ലത്തീഫ്, എന്നിവര്‍ പ്രസംഗിച്ചു.

ശനിയാഴ്ച രാവിലെ 9.30ന് വിദ്യാഭ്യാസ സമ്മേളനം വിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ എന്‍.എ. നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിക്കും. എസ്‌കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് സത്താര്‍ പന്തല്ലൂര്‍, ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ പി മുജീബ് റഹ്‌മാന്‍ എന്നിവര്‍ പ്രഭാഷണം നടത്തും. ഓര്‍ഗനൈസിങ്ങ് സെക്രട്ടറി എം.ടി. സൈനുല്‍ ആബിദീന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് അബ്ദുസലാം വയനാട് നന്ദിയും പറയും.
11ന് നടക്കുന്ന ഭാഷാ സമ്മേളനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്യും. കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ മാഹിന്‍ ബാഖവി അധ്യക്ഷതവഹിക്കും. കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി മുഖ്യാഥിയാകും.
ഉച്ചക്ക് ഒന്നിന്ന് നടക്കുന്ന സംഘടനാ സമ്മേളനം കെ. മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്യും. എം.എ ലത്തീഫ് അധ്യക്ഷതവഹിക്കും. കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ വി. എം മുനീര്‍ മുഖ്യതിഥിയാകും.
ഉച്ചക്ക് 2.30ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്യും. കെ.എ.ടി.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് എം എ സാദിഖ് അധ്യക്ഷത വഹിക്കും. കല്ലട്ര മായിന്‍ ഹാജി മുഖ്യ അതിഥിയായി പങ്കെടുക്കും.

Related Articles
Next Story
Share it