കുട്ടിയാനത്ത് നിന്ന് വന്ന കാട്ടാന കാനത്തൂരില്‍ പരിഭ്രാന്തി പരത്തുന്നു; വന്‍തോതില്‍ കൃഷി നശിപ്പിച്ചു

കാനത്തൂര്‍: കുട്ടിയാനത്ത് നിന്ന് വന്ന കുട്ടിശങ്കരന്‍ എന്ന കാട്ടാന കാനത്തൂരിലും പരിസരങ്ങളിലും പരിഭ്രാന്തി പരത്തുന്നു. കാനത്തൂര്‍ ബീട്ടിയടുക്കത്തിനടുത്ത കാലിപ്പള്ളത്ത് ആന വന്‍തോതില്‍ കൃഷി നശിപ്പിച്ചു. കര്‍ഷകനായ രാജന്‍ കാലിപ്പള്ളം, ശശി, ടി.കെ നാരായണന്‍, അധ്യാപകനും കര്‍ഷകനുമായ പ്രശാന്ത് എന്നിവരുടെ കൃഷിയാണ് നശിപ്പിച്ചത്. ശശിയുടെ വീട്ടുപറമ്പിലെ വേലി തകര്‍ത്ത് അകത്തുകയറിയ ആന കാര്‍ഷികവിളകള്‍ നശിപ്പിക്കുകയായിരുന്നു. ശശിയുടെ നൂറോളം വാഴകളാണ് ആന നശിപ്പിച്ചത്. സമീപത്ത് താമസിക്കുന്ന പ്രശാന്തിന്റെ പറമ്പിലെ തെങ്ങ് ആന പിഴുതെടുത്ത് വൈദ്യുതി പോസ്റ്റിന്റെ സ്റ്റേ വയറിന് മുകളിലിട്ടു. […]

കാനത്തൂര്‍: കുട്ടിയാനത്ത് നിന്ന് വന്ന കുട്ടിശങ്കരന്‍ എന്ന കാട്ടാന കാനത്തൂരിലും പരിസരങ്ങളിലും പരിഭ്രാന്തി പരത്തുന്നു. കാനത്തൂര്‍ ബീട്ടിയടുക്കത്തിനടുത്ത കാലിപ്പള്ളത്ത് ആന വന്‍തോതില്‍ കൃഷി നശിപ്പിച്ചു. കര്‍ഷകനായ രാജന്‍ കാലിപ്പള്ളം, ശശി, ടി.കെ നാരായണന്‍, അധ്യാപകനും കര്‍ഷകനുമായ പ്രശാന്ത് എന്നിവരുടെ കൃഷിയാണ് നശിപ്പിച്ചത്. ശശിയുടെ വീട്ടുപറമ്പിലെ വേലി തകര്‍ത്ത് അകത്തുകയറിയ ആന കാര്‍ഷികവിളകള്‍ നശിപ്പിക്കുകയായിരുന്നു. ശശിയുടെ നൂറോളം വാഴകളാണ് ആന നശിപ്പിച്ചത്. സമീപത്ത് താമസിക്കുന്ന പ്രശാന്തിന്റെ പറമ്പിലെ തെങ്ങ് ആന പിഴുതെടുത്ത് വൈദ്യുതി പോസ്റ്റിന്റെ സ്റ്റേ വയറിന് മുകളിലിട്ടു. പ്രശാന്തിന്റെ തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയവ നശിപ്പിച്ചു. വനപാലകരും ആര്‍.ആര്‍.പി സംഘവും ആനയെ തുരത്താന്‍ സ്ഥലത്തെത്തുന്നുണ്ടെങ്കിലും വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
അതിനിടെ അതിര്‍ത്തി ഗ്രാമമായ കണ്ണാടിത്തോട്ടിലും പരിസരപ്രദേശങ്ങളിലും മറ്റൊരു കാട്ടാന കൃഷി നശിപ്പിച്ചു. കണ്ണാടിത്തോട്, കോയ്ത്തോട്, ചൂളം കല്ല് എന്നിവിടങ്ങളിലാണ് വ്യാപകമായി കൃഷി നശിപ്പിച്ചത്. ആനകള്‍ ഉള്‍വനത്തിലേക്ക് തിരിച്ചുപോകാത്തതിനാല്‍ ജനങ്ങള്‍ ആശങ്കയിലാണ്. കണ്ണാീടിത്തോട്ടില്‍ ബന്തടുക്ക-സുള്ള്യ റോഡരികിലാണ് കര്‍ണ്ണാടക വനംവകുപ്പിന്റെ ചെക്ക് പോസ്റ്റുള്ളത്. ചെക്ക് പോസ്റ്റില്‍ രാത്രി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ താമസിക്കുന്നുണ്ട്.
കെട്ടിടത്തിന് സുരക്ഷാമതില്‍ ഇല്ലാത്തതിനാല്‍ ഇവരും കടുത്ത ആശങ്കയിലാണ്. ആന പ്രദേശത്ത് നിന്നും ഒഴിഞ്ഞുപോകാത്തതിനാല്‍ വനപാലകര്‍ ജാഗ്രതയില്‍ തന്നെയാണ്.

Related Articles
Next Story
Share it