ഇന്നലെ കാശ്മീര്‍, ഇന്ന് ലക്ഷദ്വീപ്, നാളെ കേരളം-കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: വളരെ സമാധാന പ്രിയരായി ജീവിച്ചുകൊണ്ടിരിക്കുന്ന ഒരു ജനതക്ക് നേരെയാണ് അഡ്മിനിസ്‌ട്രേറ്റര്‍ ഇപ്പോള്‍ അനാവശ്യ നടപടികള്‍ എടുത്തുകൊണ്ടിരിക്കുന്നതെന്നും ലക്ഷദ്വീപ് ഒരു പരീക്ഷണ ശാലയായി മാറിയിരിക്കുകയാണെന്നും മുസ്ലിംലീഗ് നിയമസഭാ കക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്നലെ കാശ്മീര്‍, ഇന്ന് ലക്ഷ ദ്വീപ്, നാളെ കേരളമാകും. പാര്‍ലമെന്റില്‍ കാശ്മീരിനെ സംബന്ധിച്ച് മാറ്റം കൊണ്ടുവന്നപ്പോള്‍ ആരും ഓര്‍ത്തില്ല, ഒറ്റവെട്ടിന് കാശ്മീര്‍ വേറെ, ജമ്മു വേറെ, ലഡാക്ക് വേറെ ആകുമെന്ന്. സംഘ് പരിവാറിന് ഇഷ്ടമില്ലാത്തിടത്തൊക്കെ അവര്‍ ഇഷ്ടമുള്ള പരിഷ്‌കാരം കൊണ്ടുവരുന്നു. കേരളം […]

തിരുവനന്തപുരം: വളരെ സമാധാന പ്രിയരായി ജീവിച്ചുകൊണ്ടിരിക്കുന്ന ഒരു ജനതക്ക് നേരെയാണ് അഡ്മിനിസ്‌ട്രേറ്റര്‍ ഇപ്പോള്‍ അനാവശ്യ നടപടികള്‍ എടുത്തുകൊണ്ടിരിക്കുന്നതെന്നും ലക്ഷദ്വീപ് ഒരു പരീക്ഷണ ശാലയായി മാറിയിരിക്കുകയാണെന്നും മുസ്ലിംലീഗ് നിയമസഭാ കക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്നലെ കാശ്മീര്‍, ഇന്ന് ലക്ഷ ദ്വീപ്, നാളെ കേരളമാകും. പാര്‍ലമെന്റില്‍ കാശ്മീരിനെ സംബന്ധിച്ച് മാറ്റം കൊണ്ടുവന്നപ്പോള്‍ ആരും ഓര്‍ത്തില്ല, ഒറ്റവെട്ടിന് കാശ്മീര്‍ വേറെ, ജമ്മു വേറെ, ലഡാക്ക് വേറെ ആകുമെന്ന്. സംഘ് പരിവാറിന് ഇഷ്ടമില്ലാത്തിടത്തൊക്കെ അവര്‍ ഇഷ്ടമുള്ള പരിഷ്‌കാരം കൊണ്ടുവരുന്നു. കേരളം അവര്‍ക്ക് ഇഷ്ടമല്ലാത്ത സ്ഥലമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Related Articles
Next Story
Share it