കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും എം.ഡി.എം.എ പിടിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍
കാസര്‍കോട്/കാഞ്ഞങ്ങാട്: കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും എം.ഡി.എം.എ കടത്ത് പിടിച്ചു. കാറില്‍ കടത്തുകയായിരുന്ന 40 ഗ്രാം എം.ഡി.എം.എയുമായി മഞ്ചേശ്വരം കുഞ്ചത്തൂര്‍ കെ.ജെ.എം റോഡിലെ ഷമീറി(45)നെയാണ് കാസര്‍കോട് പൊലീസ് പിടികൂടിയത്. മൊഗ്രാല്‍പൂത്തൂരില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഷമീര്‍ എം.ഡി.എം.എയുമായി പിടിയിലായത്.നോര്‍ത്ത് കോട്ടച്ചേരിയിലെ സി.എ മുഹമ്മദ് അഫ്രീദി (24)യെയാണ് 1.010 ഗ്രാം എം.ഡി.എം.എയുമായി കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാലകൃഷ്ണന്‍ നായര്‍, ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ കെ. പി ഷൈന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചത്. ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് എം. ഡി. എം. എ […]

കാസര്‍കോട്/കാഞ്ഞങ്ങാട്: കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും എം.ഡി.എം.എ കടത്ത് പിടിച്ചു. കാറില്‍ കടത്തുകയായിരുന്ന 40 ഗ്രാം എം.ഡി.എം.എയുമായി മഞ്ചേശ്വരം കുഞ്ചത്തൂര്‍ കെ.ജെ.എം റോഡിലെ ഷമീറി(45)നെയാണ് കാസര്‍കോട് പൊലീസ് പിടികൂടിയത്. മൊഗ്രാല്‍പൂത്തൂരില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഷമീര്‍ എം.ഡി.എം.എയുമായി പിടിയിലായത്.
നോര്‍ത്ത് കോട്ടച്ചേരിയിലെ സി.എ മുഹമ്മദ് അഫ്രീദി (24)യെയാണ് 1.010 ഗ്രാം എം.ഡി.എം.എയുമായി കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാലകൃഷ്ണന്‍ നായര്‍, ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ കെ. പി ഷൈന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചത്. ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് എം. ഡി. എം. എ കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് അഫ്രീദി എന്നാണ് പൊലീസിന് ലഭിച്ച വിവരം. കാഞ്ഞങ്ങാട്ടെ തീരപ്രദേശങ്ങളില്‍ വില്‍പ്പന നടത്തുകയാണ് പതിവ്. പരിശോധക സംഘത്തില്‍ ഡിവൈ.എസ്.പിയുടെ സ്‌ക്വാഡ് അംഗങ്ങളായ അബൂബക്കര്‍ കല്ലായി, നികേഷ്. ജിനേഷ്, പ്രണവ്, ജ്യോതിഷ്, റജില്‍ നാഥ് എന്നിവരുണ്ടായിരുന്നു.